മുഖസൗന്ദര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പുരികം. നല്ല കറുത്ത് മനോഹരമായ പുരികങ്ങൾ ആഗ്രഹിക്കാത്ത പെൺകുട്ടികൾ ഉണ്ടാകില്ല. പലരും പുരികത്തിന് കട്ടി തോന്നാനായി ഐബ്രോ പെൻസിൽ, ഐബ്രോ ജെൽ എന്നിവ ഉപയോഗിക്കാറുണ്ട്. ഇതിനോടൊപ്പം ഇപ്പോൾ പലരും ബ്യൂട്ടി പാർലറുകളെയും സമീപിക്കാറുണ്ട്.
എന്നാൽ, ഈ മാർഗങ്ങളൊന്നും ഇല്ലാതെ തന്നെ നമുക്ക് പുരികം കറുത്തതും കട്ടിയുള്ളതുമാക്കാം. ഈ ടിപ് ശരിയായ രീതിയിൽ പ്രയോഗിച്ചാൽ, നിങ്ങൾക്ക് പിന്നെ പുരികം ത്രെഡ്‌ചെയ്യേണ്ട ആവശ്യം പോലും വരില്ല.
ഒരു പിടി ചെറിയ ഉള്ളി, ഒരു സ്പൂൺ ആവണക്കെണ്ണ, ഒരു സ്പൂൺ വെളിച്ചെണ്ണ, അൽപ്പം കറ്റാർവാഴ ജെൽ എന്നിവയാണ് ഇതിന് വേണ്ടത്.
ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം….
ആദ്യം ചെറിയ ഉള്ളി നന്നായി ചതച്ച് അതിന്റെ നീരെടുക്കുക, ഇതിലേക്ക് ആവണക്കെണ്ണയും വെളിച്ചെണ്ണയും ചേർത്ത് ചെറുതായി ചൂടാക്കണം. ഇത് തണുക്കുമ്പോൾ, ഇതിലേക്ക് ആവശ്യത്തിന് കറ്റാർ വാഴ ജെൽ ചേർത്ത് യോജിപ്പിച്ച് ക്രീം രൂപത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇത് രാത്രി ഉറങ്ങുന്നതിന് മുമ്പ് പുരികത്തിൽ നന്നായി തേച്ച് കൊടുക്കുക. രാവിലെ എഴുന്നേറ്റതിന് ശേഷം, ഇത് കഴുകി കളയാം. ഒരു മാസമെങ്കിലും തുടർച്ചയായി ഉപയോഗിക്കണം. എന്നാൽ, മാത്രമേ ഫലം ലഭിക്കൂ.. ഈ ക്രീം ഒരാഴ്ചയിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കാവൂ. അതിന് അനുസരിച്ചുള്ള അളവിൽ മാത്രം ക്രീം ഉണ്ടാക്കുക.
Discussion about this post