തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് വിജയ്. 1990 കളിൽ തന്നെ സിനിമയിൽ അരങ്ങേറിയ വിജയ് ആരാധകർക്കിടയിൽ ഇളയദളപതിയാണ്. പ്രമുഖ നിർമ്മാതാവായ എസ്.എ ചന്ദ്രശേഖറിന്റെ മകനായത് കൊണ്ട് തന്നെ താരത്തിന്റെ സിനിമാപ്രവേശനം വളരെ എളുപ്പമായിരുന്നു. ബാലതാരത്തിൽ തുടങ്ങി നായകനായും സൂപ്പർതാരമായും വിജയ് മാറി. അടുത്തിടെയാണ് അദ്ദേഹം സിനിമ അഭിനയജീവിതം അവസാനിപ്പിക്കുന്നുവെന്നും രാഷ്ട്രീയം തിരഞ്ഞെടുക്കുകയാമെന്നും പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ തമിഴക വെട്രി കഴകം എന്ന ഒരു രാഷ്ട്രീയ പാർട്ടിയും അദ്ദേഹം രൂപീകരിച്ചു.2026 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ജനങ്ങൾക്ക് വേണ്ടി ജീവിക്കാനായാണ് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കെത്തിയതെന്നും താരം വ്യക്തമാക്കിയിരുന്നു.
സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിച്ചതോടെ കാര്യങ്ങൾ എല്ലാം ആസൂത്രണം ചെയ്താണ് താരത്തിന്റെ ഓരോനീക്കവും. ഇതിനിടെ പല അഭ്യൂഹങ്ങളും അദ്ദേഹത്തെ ചുറ്റിപ്പറ്റി പുറത്ത് വരുന്നുണ്ട്. കുറച്ചുനാളുകളായി വിജയും ഭാര്യ സംഗീതയും തമ്മിൽ അത്ര രസത്തിലല്ലെന്നും ഇരുവരും വേർപിരിഞ്ഞെന്നുമാണ് വാർത്തകൾ. തമിഴ വെട്രി കഴകം എന്ന തന്റെ പാർട്ടിയുടെ ആദ്യ സമ്മേളനത്തിൽ നിന്ന് പോലും താരം ഭാര്യയെയും മക്കളെയും മാറ്റനിർത്തിയത് ഈ പ്രചരണങ്ങൾക്ക് ആക്കം കൂട്ടി. വിജയുടെ രാഷ്ട്രീയ പ്രവേശനം തന്നെയാണ് ദാമ്പത്തിക പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് വിവരം. പ്രമുഖമാദ്ധ്യമപ്രവർത്തകനായ ശങ്കർ ഇതിനെ കുറിച്ച് സംസാരിച്ചതും ചർച്ചയായി.
വിജയും സംഗീതയും പൂർണമായിട്ടും വേർപിരിഞ്ഞോ എന്നതൊന്നും എനിക്കറിയില്ല. എന്നാൽ വിജയ് ഒരു ജോത്സ്യന്റെ അടുത്ത് നിന്നും ചില ഉപദേശങ്ങൾ കേട്ടിരുന്നു. ബ്രഹ്മചാരിയായി തുടരുകയാണെങ്കിൽ നിങ്ങൾക്ക് രാഷ്ട്രീയത്തിൽ ഭരിക്കാൻ സാധിക്കുമെന്ന് ഒരു ജ്യോതിഷി നടനോട് പറഞ്ഞതായി പറയപ്പെടുന്നു. എന്നായിരുന്നു വിജയിയുടെ വാക്കുകൾ. ജ്യോതിഷിയുടെ വാക്കുകൾ അക്ഷരം പ്രതി അനുസരിക്കുന്നതിനാൽ വിജയി ദാമ്പത്യം പാടെ ഉപേക്ഷിച്ചുവെന്നാണ് ഉയരുന്ന അഭ്യൂഹങ്ങൾ. ശങ്കറിന്റെ ഈ വാക്കുകൾ ചർച്ചയായെങ്കിലും ആരാധകരൊന്നും ഇത് വിശ്വസിച്ചിട്ടില്ല. സിനിമയിൽ തങ്ങൾ കണ്ടുവളർന്ന രക്ഷകൻ,ഉത്തമ കുടുംബനാഥൻ തന്നെയാണെന്നും അദ്ദേഹം ഭാര്യയയെും മക്കളെയും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കാതെ മാറ്റിനിർത്തിയിരിക്കുകയാണെന്നും ആരാധകർ പറയുന്നു.
Discussion about this post