കണ്ണൂര്‍:തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് നടന് ശ്രീനിവാസന്. നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ മത്സരിക്കുന്ന കാര്യം തന്നോടാരും സംസാരിച്ചിട്ടില്ല. മത്സരിക്കണമെന്ന് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടി പറഞ്ഞാലും തന്നെ കിട്ടില്ലാന്ന് ശ്രീനിവാസന് വ്യക്തമാക്കി.
രാഷ്ട്രീയത്തോടോ രാഷ്ട്രീയ പാര്ട്ടികളോടോ അകല്‍ച്ചയോ താത്പര്യ കുറവോ ഉള്ളത് കൊണ്ടല്ല മത്സരിക്കാത്തത്. അല്ലാതെ തന്നെ ഒരുപാടി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. രാഷ്ട്രീയ പ്രവേശനം അതിനെല്ലാം തടസമാകുമെന്നും ശ്രീനിവാസന് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ പ്രമുഖ ചലച്ചിത്രതാരങ്ങളെ മത്സരിപ്പിക്കാന്‍ ഇടത്വലത് മുന്നണിയും ബി.ജെ.പിയും ശ്രമിക്കുന്നുണ്ട്.
Discussion about this post