ഉപഭോക്താക്കളെ ആകർഷിക്കാൻ വമ്പൻ ഓഫറുമായി ഇതാ ബിഎസ്എൻഎൽ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. വരിക്കാതെ കയ്യിലെടുക്കുന്ന ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 1999 രൂപയുടെ വാർഷിക റീചാർജ് പ്ലാനിന്റെ വില കുറച്ചാണ് ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്. വില കുറച്ചെങ്കിലും ഓഫറിലെ ആനുകൂല്യങ്ങളിൽ യാതൊരു കുറവും കമ്പനി വരുത്തിയിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
1999 രൂപയുടെ വാർഷിക റീച്ചാർജ് പ്ലാനിനാണ് ദീപാവലി പ്രമാണിച്ച് 100 രൂപയുടെ കുറവ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്. 365 ദിവസം വാലിഡിറ്റിയുള്ള ഈ റീച്ചാർജ് പ്ലാനിന് ഇപ്പോൾ 1899 രൂപയേ നൽകേണ്ടതുള്ളൂ. ഇത്രയും കാലയളവിലേക്ക് ആകെ 600 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, ദിവസവും 100 വീതം സൗജന്യ എസ്എംഎസ്, ഗെയിംസ്, മ്യൂസിക് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും. നവംബർ 7 വരെ റീച്ചാർജ് ചെയ്യുന്ന ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് മാത്രമേ ഈ ഓഫർ ലഭ്യമാവുകയുള്ളൂ.
ബിഎസ്എൻഎൽ ദീർഘകാലമായി നൽകിവരുന്ന ഒരു റീച്ചാർജ് പ്ലാനാണ് 499 രൂപയുടേത്. ഈ പ്ലാനിൽ ബിഎസ്എൻഎൽ 3ജിബി എക്‌സ്ട്രാ ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ഈ പ്ലാൻ ലഭ്യമാണ്. ഇതൊരു മീഡിയം ടേം വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാനാണ്. എന്നിരുന്നാലും, ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ ഉപയോക്താക്കൾ പാലിക്കേണ്ട ഒരു വ്യവസ്ഥയുണ്ട്. 3ജിബി എക്‌സ്ട്രാ ഡാറ്റ ലഭിക്കണമെങ്കിൽ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യണം. മറ്റ് ആപ്പുകൾ വഴിയോ മറ്റേതെങ്കിലും പോർട്ടൽ വഴിയോ റീചാർജ് ചെയ്യുകയാണെങ്കിൽ, എക്‌സ്ട്രാ ഡാറ്റ ആനുകൂല്യം ലഭിക്കില്ല. ആൻഡ്രായിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി ഈ ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്. 249 രൂപയ്ക്ക് മുകളിലുള്ള തുകയുടെ റീച്ചാർജുകൾക്ക് 2 ശതമാനം ഡിസ്‌കൗണ്ടും ആപ്പിൽ ലഭിക്കും.
Discussion about this post