സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതും സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള നുറുങ്ങുകൾ തയ്യാറാക്കുന്നതും എല്ലാവർക്കും താത്പര്യമുള്ള വിഷയമാണ്. അങ്ങനെയെങ്കിൽ നിത്യയൗവനത്തിനായുള്ള ഒരു അത്ഭുതമരുന്ന് വീട്ടിൽ എളുപ്പം തയ്യാറാക്കിയാലോ? ഇതിനായി പ്രധാനമായും ആവശ്യമുള്ള ചേരുവ ശംഖുപുഷ്പമാണ്. ഈ ക്രീം പതിവായി പുരട്ടുന്നത് ചർമ്മത്തിലെ ചുളിവുകൾ അകറ്റുകയും മൃദുലമാക്കുകയും ചെയ്യും. ചർമ്മത്തിന്റെ കുവാളിപ്പകറ്റി,നല്ല നിറം വയ്ക്കാനും ഈ ക്രീം സഹായിക്കും.
ചർമ്മത്തിലെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാൻ ഏറെ നല്ലതാണ് ശംഖുപുഷ്പം. മുഖത്തിന് പുതുജീവനും തിളക്കവും നൽകാൻ സഹായിക്കും. അതുപോലെ ചർമ്മത്തിലെ ചുവപ്പ്, റാഷസ് എന്നിവ ഇല്ലാതാക്കാനും ഇത് വളരെ നല്ലതാണ്. കൊളജൻ ഉത്പ്പാദനം വർധിപ്പിക്കാനും ചുളിവുകൾ ഇല്ലാതാക്കാനും ഇത് സഹായിക്കും. മാത്രമല്ല ചർമ്മത്തിന് മോയ്ചറൈസർ കൂട്ടാനും നല്ലതാണ്.
5 എണ്ണം- ശംഖുപുഷ്പം 1 ടീസ്പൂൺ- കറ്റാർവാഴ ജെൽ 1/2 ടീസ്പൂൺ- ബദാം ഓയിൽ 1/4 ടീസ്പൂൺ- വിറ്റമിൻ ഇ സിറം
തന്നെ ഒരു ഗ്ലാസ്സ് വെള്ളത്തിൽ ശംഖുപുഷ്ം ചേർത്ത് നല്ലപോലെ തിളപ്പിക്കുക. ഈ വെള്ളം തണുത്തതിനുശേഷം ഇതിൽ നിന്നും ഒരു ടീസ്പൂൺ വെള്ളം ഒരു ചെറിയ കറി പാത്രത്തിലേയ്ക്ക് ഒഴിക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ ചേർക്കണം. അതിനുശേഷം അര ടീസ്പൂൺ ബദാം ഓയിൽ, ഒരു തുള്ളി വിറ്റമിൻ ഇ ഓയിൽ എന്നിവ ചേർക്കുക. അതിനുശേഷം ഒരു വിസിക് ഉപയോഗിച്ച് നല്ലപോലെ മിക്‌സ് ചെയ്യണം. കൈവിടാതെ, നല്ലപോലെ മിക്‌സ് ചെയ്യണം. അവസാനം ഈ മിശ്രിതത്തിന്റെ നിറം ലൈറ്റ് വെള്ളയും നീലയും കലർന്ന നിറമാകും. ഈ സമയത്ത് മിക്‌സ് ചെയ്യുന്നത് അവസാനിപ്പിക്കാം. അതിനുശേഷം ഒരു ചെറിയ ഗ്ലാസ് പാത്രത്തിലേക്ക് ഇത് പകർത്തി വെയ്ക്കുക.
എന്നും രാത്രിയിൽ മുഖം നല്ലപോലെ ക്ലെൻസ് ചെയ്തതിനുശേഷം ഈ ക്രീം പുരട്ടുക. ഒന്ന് ചെറുതായി മസാജ് ചെയ്ത് കൊടുക്കുന്നതും നല്ലതാണ്.
Discussion about this post