ഭൂരിഭാഗം പേരും നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്നമാണ് നരച്ച മുടി. ഇന്ന് കുട്ടികളിലും കൗമാരക്കാരിലും മുടി നരയ്ക്കുന്നതായി കണ്ട് വരാറുണ്ട്. കുട്ടികളിലെ മുടി പെട്ടെന്ന് നരയ്ക്കാൻ കാരണം പോഷണത്തിന്റെ അഭാവമാണ്. കൗമാരക്കാരിൽ പോഷണത്തിന്റെ അഭാവം, കാലാവസ്ഥാ, ജീവിത ശൈലി എന്നിവയെല്ലാം മുടി നരയ്ക്കാനുള്ള കാരണങ്ങൾ ആണ്.
ഈ സൗന്ദര്യ പ്രശ്‌നത്തെ അകറ്റാൻ പല മാർഗങ്ങളും നമ്മൾ ചെയ്യാറുണ്ട്. എന്നാൽ ഒരു ഫലവും കിട്ടാറില്ല എന്ന് മാത്രം. ഏറ്റവും കൂടുതൽ ആളുകൾ ഡൈ ആണ് ഇതിന്റെ പരിഹാരമായി കാണുന്നത്. എന്നാൽ ഇത് എല്ലാം ഉപയോഗിക്കുന്നതിന് നല്ലത് പ്രകൃതി ദത്ത മാർഗങ്ങൾ തിരഞ്ഞെടുക്കുന്നതാണ് മുടിക്ക് എപ്പോഴും നല്ലത്. നര പരിഹരിക്കാൻ വീട്ടിലെ ആകെ മൂന്നേ മൂന്ന് സാധനങ്ങൾ മാത്രം മതി. നെല്ലിക്ക കറിവേപ്പില തേങ്ങ ഇത്ര മാത്രം.
ആദ്യം ഒരു നെല്ലിക്ക ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക. പിന്നീട് കറിവേപ്പിലയും ചിരകിയ തേങ്ങയും ഇട്ട് നല്ലപോലെ മിക്സിയിൽ അരച്ച് എടുക്കണം. മിതമായി വെള്ളം ചേർത്ത് അരയ്ക്കരുത് .ശേഷം ഈ മിശ്രിതം തുണിയിലോ അരിപ്പിലോ അരിച്ച് എടുക്കുക . എന്നിട്ട് മുടിയിലും തലയോട്ടിയിലും ഈ പാക്ക് നല്ലപോലെ തേച്ച് പിടിപ്പിക്കാം. ഒരു 20 മിനിറ്റ് വയ്ക്കുക . എന്നിട്ട് സാധാരണ വെള്ളത്തിൽ കഴുകി കളയുക. ഇത് എന്നും ഉപയോഗിക്കുന്നത് മുടിക്ക് നല്ലതാണ്.
Discussion about this post