വിവാഹവും ഹണിമൂൺ ആഘോഷവും മറ്റുമായി ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇത്രയും കാലമായിട്ടും കണ്ണുനിറഞ്ഞോ, കരഞ്ഞോ ദിയക്ക് പ്രേക്ഷകരുടെ മുന്നിൽ വരേണ്ട ഒരാവശ്യം വന്നിട്ടില്ല. പക്ഷേ ഇപ്പോഴിത പ്രേക്ഷകരുടെ മുന്നിൽ കണ്ണ് നിറഞ്ഞ ഒരു വീഡിയോവായി എത്തിയിരിക്കുകയാണ്.
ഒരു ബിസിനസുമായി ജീവിതം മുന്നോട്ട് പോയിരിക്കുകയായിരുന്നു ദിയ. തിരുവനന്തപുരം നഗരത്തിൽ ഫാൻസി ആഭരണങ്ങളുടെ കച്ചവടമാണ് ഓസി എന്ന് വിളിക്കുന്ന ദിയ കൃഷ്ണയ്ക്ക്. ഓൺലൈൻ സെയിൽസ് ആണ് ഈ ബിസിനസിന്റെ പ്രധാന പ്ലാറ്റ്ഫോം. വീട്ടുകാർ ആരും സഹായിക്കാതെ, സ്വന്തം നിലയ്ക്കാണ് ഈ ബിസിനസ് കൊണ്ടുപോയത്.
അടുത്തിടെ ദിയ പ്രൊഫഷനലായും വ്യക്തിപരമായും നേരിട്ട വെല്ലുവിളികളാണ് ഈ പൊട്ടിത്തെറിയുടെ പിന്നിലെ കാരണം. ദിയ കൃഷ്ണയുടെ ബ്രാൻഡിന്റെ ഒരുൽപ്പന്നം വാങ്ങിയ ഒരാൾ അത് കേടുപാടുകൾ നിറഞ്ഞതായിരുന്നു എന്ന നിലയിൽ യൂട്യൂബിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പേരിൽ കഴിഞ്ഞ ദിവസം ഒരു ചർച്ച നടന്നിരുന്നു. അത് ഫെയിക് ആണെന്ന് ദിയ വീണ്ടും വീണ്ടും ആണയിട്ടു പറയുന്നു. അതിനു ശേഷം താൻ നേരിടുന്ന വ്യക്തിപരമായ അധിക്ഷേപത്തെക്കുറിച്ചാണ് പറഞ്ഞത്.
ദിയയും അശ്വിനും കൂടിയുള്ള ഒരു ഫോട്ടോയിൽ കൃത്രിമം വരുത്തി ഒരാൾ പോസ്റ്റ് ചെയ്തിരുന്നു. ശരീരത്തെ അധിക്ഷേപിക്കാനും വിധം അശ്ലീലം കലർത്തിയാണ് പറയുന്നത്. പിതാവ് കൃഷ്ണകുമാറിനോടുള്ള അമർഷം പോലും പലരും തന്റെ നേർക്ക് തീർക്കാറുണ്ട്. തന്നെയും വീട്ടുകാരെയും ഇഷ്ടപ്പെടണം എന്നല്ല, മറ്റൊരാളുടെ കുടുംബത്തിന് നേരെ അവഹേളനം നടത്തുന്നവർ വീണ്ടുവിചാരത്തോടെ വേണം ഇതിനു മുതിരാൻ എന്ന് മാന്യമായ ഭാഷയിൽ ദിയ കൃഷ്ണ പറയുന്നുണ്ട് .
Discussion about this post