ഇസ്ലാമാബാദ്: പാകിസ്താനിൽ ചൈനീസ് പൗരന്മാർക്ക് നേരെ വെടിയുതിർത്ത് സെക്യൂരിറ്റ് ഗാർഡ് . കറാച്ചിയിലാണ് സംഭവം. പരിക്കേറ്റ രണ്ട് ചൈനീസ് പൗരന്മാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ സെക്യൂരിറ്റി ഗാർഡിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇൻഡസ്ട്രിയൽ ട്രേഡിംഗ് എസ്റ്റേറ്റിലെ പോലീസ് സ്‌റ്റേഷനിലായിരുന്നു വെടിവെപ്പ് ഉണ്ടായത് . വാക്ക് തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത് എന്നാണ് വിവരം. ട്രേഡിംഗ് എസ്റ്റേറ്റിലെ സുരക്ഷാ ജീവനക്കാരനാണ് പ്രതി. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ സ്ഥലത്തുവച്ച് വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി. ഇതോടെ പോലീസ് എത്തി മൂന്ന് പേരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
എന്നാൽ സ്റ്റേഷനിൽ എത്തിയും ഇരുവരും തമ്മിലുള്ള വാക്ക് തർക്കം തുടർന്നു. ഇതിനിടെ ഇയാൾ കയ്യിലുളള തോക്ക് ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു. വെടിയേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സുരക്ഷാജീവനക്കാരന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് സൂചന. സംഭവത്തിൽ ചൈന പ്രതിഷേധം അറിയിച്ചു.
Discussion about this post