തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ നടക്കുന്ന ശ്രീവിദ്യമഹായാഗത്തിന്റെ ഭാഗമായുള്ള യജ്ഞശാലയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു. കൊടുങ്ങല്ലൂർ മുൻസിഫ് കോടതി കാർത്തികയാണ് ശിലാസ്ഥാപന ചടങ്ങ് നിർവ്വഹിച്ചത്. അടുത്ത മാസം 21 മുതൽ 23 വരെയാണ് പരിപാടി നടക്കുക.
ശ്രീവിദ്യാപ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തിൽ ആണ് മഹായാഗം നടക്കുന്നത്. ലളിതാസഹസ്രനാമത്തിൽ ദേവിയെ പഞ്ചകോശാന്തരസ്ഥിതാ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. അതുപ്രകാരം പഞ്ചകോശങ്ങളെ ആധാരമാക്കിയാണ്. യജ്ഞമണ്ഡപം ഒരുക്കുന്നത്.14,000 ത്തോളം ചതുരശ്രഅടി വിസ്തൃതിയുള്ളതാണ് യജ്ഞശാല.. ശ്രീവിദ്യാ പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനാറാമത് ശ്രീവിദ്യാ സപര്യാ മഹോത്സവമാണ് ഈ വർഷം ശ്രീവിദ്യാ മഹാ യാഗമായി നടക്കുന്നത്.
ചടങ്ങിൽ ശ്രീവിദ്യാ പ്രതിഷ്ഠാനം സ്ഥാപകൻ അഡ്വക്കേറ്റ് ത്രിവിക്രമൻ അടികൾ ,യജ്ഞ നിർവാഹക സമിതി ജനറൽ കൺവീനർ വേണുഗോപാൽ മാസ്റ്റർ, പബ്ലിക് റിലേഷൻസ് ഓഫീസർമാരായ പി. ആർ. സജീവൻ, എൻ. അജീഷ്, സ്വാമി ഭാഗ്യാന നന്ദഗിരി, കണ്ണൻ സ്വാമി, ഭുവനേശ്വരി ടീച്ചർ, കോവിലകം ട്രസ്റ്റ് പ്രസിഡണ്ട് സുരേന്ദ്ര വർമ്മ തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post