തൃശ്ശൂർ: ഡോക്ടറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പി.വി അൻവർ എംഎൽഎയ്‌ക്കെതിരെ കേസ്. ചേലക്കര താലൂക്ക് ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയിലാണ് എംഎൽഎയ്‌ക്കെതിരെ കേസ് എടുത്തത്. ഇന്നലെ രാവിലെയോടെയായിരുന്നു ആശുപത്രിയിൽ അതിക്രമിച്ച് കയറിയുള്ള അൻവറിന്റെ ഗുണ്ടായിസം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡിഎംകെ സ്ഥാനാർത്ഥി എൻ.കെ സുധീറിനൊപ്പം ആശുപത്രിയിൽ എത്തിയതായിരുന്നു അൻവർ എന്നാണ് വിവരം. ഈ സമയം ഒപിയിലുണ്ടായിരുന്ന ഡോക്ടർ സെബാസ്റ്റിയനോട് കയർക്കുകയും മോശമായി സംസാരിക്കുകയുമായിരുന്നു. ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സമയം ഡോക്ടർക്കൊപ്പമുണ്ടായിരുന്ന ആശുപത്രി ജീവനക്കാരോടും അൻവർ മോശമായി പെരുമാറി. അനധികൃതമായി അറ്റന്റൻസ് രജിസ്റ്ററും ആശുപത്രി സൗകര്യങ്ങളും ഡയാലിസിസ് സെന്ററും പരിശോധിച്ചുവെന്നും പരാതിയിൽ പറയുന്നുവെന്നും പരാതിയിൽ പറയുന്നു.
അനുവാദമില്ലാതെ ആശുപത്രിയിൽ പ്രവേശിച്ച് ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയതിനാണ് അൻവറിനെതിരെ കേസ് എടുത്തിട്ടുള്ളത്. സംഭവത്തിൽ എംഎൽഎയ്‌ക്കെതിരെ ഡോക്ടർമാർ പ്രതിഷേധിച്ചു.
Discussion about this post