സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വലിയ തലവേദനയാകുന്ന കാര്യമാണ് അകാലനര. ജീവിതശൈലിയും പാരമ്പര്യവും എല്ലാം മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. നരകളയാൻ ആയിരങ്ങൾ ചെലവാക്കിയുള്ള ചികിത്സകളും കെമിക്കലുകൾ അടങ്ങിയ ഡൈയും ഉപയോഗിച്ച് വരുന്നു. അകാല നരയ്ക്ക് പരിഹാരം കാണുന്നതിനും മുടിയുടെ യഥാർത്ഥ നിറം പുനഃസ്ഥാപിക്കുന്നതിനും മിനുസമാർന്നതും നീളമുള്ളതും തിളക്കമുള്ളതുമായ മുടിയിഴകൾ സ്വന്തമാക്കാനും ധാരാളം കാര്യങ്ങൾ നമുക്ക് വീട്ടിൽ തന്നെ ചെയ്യാം.അകാല ചെറുക്കുന്ന ഒട്ടേറെ വസ്തുക്കൾ ഉണ്ട്. നല്ല വിറ്റാമിനുകൾ ഉള്ള ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നര കുറയ്ക്കും.
ഇനി വന്നുപോയ നരയാണെങ്കിൽ അത് കുറയ്ക്കാൻ നമുക്ക് നാച്ചുറലായി വീട്ടിൽ ചില കാര്യങ്ങൾ ചെയ്യാം. ഇതിന് ആവശ്യം കുറുന്തോട്ടിയാണ്. ആരോഗ്യപരമായി ഏറെ ഗുണങ്ങൾ ഉള്ള ഒന്നാണിത്.പണ്ടു കാലം മുതൽ നാട്ടുവൈദ്യത്തിലും ആയുർവേദത്തിലുമെല്ലാം ഉപയോഗിച്ചു പോരുന്നവയാണ് ഇത്തരം മരുന്നുകൾ.നമ്മുടെ തൊടിയിലും മുററത്തും വഴി വക്കിലും നാട്ടിട വഴികളിലുമെല്ലാം വലിയ ശ്രദ്ധയൊന്നും കിട്ടാതെ വളരുന്ന ചെറു സസ്യമാണ് കുറുന്തോട്ടി. മുത്തശ്ശിമാർ മുടിയ്ക്ക് താളിയായി ഉപയോഗിയ്ക്കുമായിരുന്നു.മുടി നല്ലതുപോലെ വളരാൻ കുറുന്തോട്ടി ബെസ്റ്റാണ്. നന്നായി കല്ലിൽ അടിച്ചുപിഴിഞ്ഞ് ചതച്ച് നീരെടുത്ത് വേണം കുറുന്തോട്ടി താളി ഉണ്ടാക്കാൻ.
ഇനി കുറുന്തോട്ടി ഉപയോഗിച്ച് എങ്ങനെ നമ്മുടെ നരപ്രശ്‌നം മാറ്റാമെന്ന് നോക്കാം. കുറുന്തോട്ടിയുടെ ഇലകളും തണ്ടുകളും നന്നായി കഴുകി വൃത്തിയാക്കി അരച്ചെടുക്കണം. ഇതിലേക്ക് അൽപ്പം മാത്രം വെള്ളം ചേർത്ത് ചായപ്പൊടിയും ചേർത്ത് നന്നായി തിളപ്പിക്കണം. ശേഷം നന്നായി അരിച്ചെടുത്ത് ചൂട് തണഞ്ഞാൽ മാസ്‌ക് ആയി ഉപയോഗിക്കാം. തുടർച്ചായി ചെയ്യുന്നത് പഞ്ഞിപോലുള്ള മുടിയെ വരെ കട്ടക്കറുപ്പാക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.
Discussion about this post