ദൂര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴും മറ്റാവശ്യങ്ങൾക്കായി സ്വന്തം നാട്ടിൽ നിന്നും വിട്ട് നിൽക്കുമ്പോഴും നമുക്ക് അത്യാവശ്യമായി വരുന്ന ഒന്നാണ് താമസ സൗകര്യം. കുറച്ചധികം നാളിലേക്കാണ് സ്വന്തം നാട്ടിൽ നിന്നും വിട്ടുനിൽക്കുന്നതെങ്കിൽ ഒരു വീടോ അപ്പാർട്ട്മന്റോ വാടകയ്ക്ക് എടുക്കുന്നതാവും നല്ലത്. എന്നാൽ കുറച്ച് ദിവസത്തേക്കാണെങ്കിൽ ഹോട്ടൽറൂമുകളിൽ അഭയം പ്രാപിക്കാം.
അങ്ങനെയെങ്കിൽ ഒരു ഹോട്ടൽമുറി വാടകയ്ക്ക് എടുക്കുന്നതിന് മുൻപ് നാം എന്തൊക്കെ ശ്രദ്ധിക്കണം? ആദ്യം തന്നെ നമ്മുടെ ആവശ്യവും സൗകര്യവും ഉറപ്പാക്കുക. കുടുംബത്തോടൊന്നിച്ചുള്ള ഉല്ലാസയാത്രകൾ, സുഹൃത്തുക്കളോടൊന്നിച്ചുള്ള യാത്ര,ഹണിമൂൺ,ബാച്ചിലർ ട്രിപ്പ്, വിനോദയാത്ര, ബിസിനസ്,മറ്റ് മീറ്റിംഗ് യാത്ര, എന്നിവയ്‌ക്കൊക്കെ ഒരേ തരം മുറികളോ ഹോട്ടലുകളോ അല്ല തിരഞ്ഞെടുക്കേണ്ടത്. ഔദ്യോഗിക യാത്രകൾക്കും വ്യക്തിപരമായ ആവശ്യങ്ങൾക്കും പ്രത്യേകം സൗകര്യം ഒരുക്കുന്ന പ്രത്യേകം പ്രത്യേകം ഹോട്ടലുകൾ ഇന്ന് ലഭ്യമാണ്.
ഹോട്ടലുകളിലേക്ക് ലക്ഷ്യസ്ഥാനത്തേക്കും റെയിൽവേ-ബസ് സ്റ്റാൻഡ് എന്നിവയിലേക്കുള്ള ദൂരം, അവിടുത്തെ സൗകര്യം, സുരക്ഷ എന്നിവയും പരിഗണിക്കണം. അനധികൃത സ്ഥാപനങ്ങളെയോ വ്യക്തികളെയോ വിശ്വസിക്കാതെ ഇരിക്കുക. ഹോട്ടലുകളുടെ നയങ്ങളും റൂളുകളും മനസിലാക്കുക. കൃത്യമായ സുരക്ഷ ഉപഭോക്താവിന് നൽകാൻ പ്രാപ്തരാണെന്ന് ഉറപ്പ് വരുത്തുക.
മറ്റൊന്ന് 18 വയസ് പൂർത്തിയായ ഏതൊരാൾക്കും ഹോട്ടലിൽ റൂം ബുക്ക് ചെയ്യാം. അത് സ്ത്രീയായാലും പുരുഷനായാലും പ്രായം തെളിയിക്കുന്ന രേഖകൾ കൈവശം ഉണ്ടായാൽ മതി. സംശയാസ്പദമായ സാഹചര്യങ്ങളിൽ പരിശോധന നടത്താൻ പോലീസിന് അനുവാദം ഉള്ളതിനാൽ മറ്റ് പ്രശ്‌നങ്ങളിലേക്ക് കടക്കാതിരിക്കാൻ, കൃത്യമായ രേഖകൾ കൈവശം വയ്ക്കുക. ഓൺലൈനിൽ ബുക്ക് ചെയ്യുകയാണെങ്കിൽ അതിന്റെ വിവരങ്ങളും തെളിവുകളും എപ്പോഴും സൂക്ഷിക്കുക.
നമ്മുടെ കൈവശമുള്ള പണം,വിലപിടിപ്പുള്ള വസ്തുക്കൾ,എന്നിവയ്ക്ക് കൃത്യമായ രേഖകൾ സൂക്ഷിക്കുക.
Discussion about this post