കൊല്ലം: കളക്ടറേറ്റിലുണ്ടായ ബോംബ് സ്‌ഫോടന കേസിൽ പ്രതികൾക്ക് ശിക്ഷവിധിച്ച് കോടതി. മൂന്ന് പ്രതികൾക്കും ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. വിചാരണ പൂർത്തിയായ കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു,
ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾക്കാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. കോടതിയുടെ വിധി കേൾക്കാൻ മൂന്ന് പ്രതികളും കോടതിയിൽ ഹാജരായിരുന്നു. അബ്ബാസ് അലി, ഷംസൂൻ കരിം രാജ, ദാവൂദ് സുലൈമാൻ എന്നിവരാണ് കേസിലെ ഒന്ന് മുതൽ മൂന്നുവരെയുള്ള പ്രതികൾ. ജീവപര്യന്തം ശിക്ഷയ്ക്ക് പുറമേ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
2016 ജൂൺ 15 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മുൻസിഫ് കോടതിയ്ക്ക് സമീപം കിടന്നിരുന്ന ഉപയോഗ ശൂന്യമായ ജീപ്പിൽ ചോറ്റുപാത്രത്തിൽ ബോംബ് വച്ച് പ്രതികൾ സ്‌ഫോടനം നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവം ഭീകരാക്രമണം ആണെന്ന് വ്യക്തമാകുകയായിരുന്നു. ഭീകര സംഘടനയായ ബേസ്മൂവ്‌മെന്റ് പ്രവർത്തകരാണ് പ്രതികൾ.
Discussion about this post