പണം എന്നും നമുക്ക് അത്യവശ്യമുള്ള കാര്യമാണ്. ഇന്ന് എന്തും നടക്കണമെങ്കിൽ പണം കൂടിയേ തീരു. പണം സമ്പാദിക്കാനും നാളേയ്ക്കായി കരുതിവയ്ക്കാനും അത് കൊണ്ട് തന്നെ അൽപ്പ സ്വൽപ്പം തരികിടകളും,പിശുക്കും കാണിക്കാൻ ആളുകൾ മടിക്കാറില്ല. എന്നാൽ പിശുക്കിന്റെ അങ്ങേയറ്റം കാണിച്ച യുവതിയുടെ കഥയാണ് സോഷ്യൽമീഡിയയിൽ വൈറലാവുന്നത്.
ചൈനീസുകാരിയായ സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറാണ് കഥാനായിക. കാശ് ലാഭിക്കുന്നതിന് വേണ്ടി പന്നിത്തീറ്റയാണ് അവർ കഴിക്കുന്നതത്രേ. കോങ് യുഫെങ് എന്നാണ് യുവതിയുടെ പേര്. രാജ്യത്തെ അറിയപ്പെടുന്ന ഇൻഫ്‌ളൂവൻസറായ ഇവർക്ക് സോഷ്യൽമീഡിയ വഴി നല്ല വരുമാനം ലഭിക്കുന്നുണ്ട്. കിംഹ് കോങ് ലിയുക് എന്ന് ഓൺലൈനിൽ അറിയപ്പെടുന്ന ഇവർ പ്രതിദിനം മൂന്ന് യുവാൻ അതായത് ഇന്ത്യൻ രൂപയിൽ 35 രൂപയാണ് ചെലവാക്കുന്നത്. പന്നിയ്ക്കുള്ള ഭക്ഷണമാണ് ഇതെന്നും ഇതാണ് ലാഭമെന്നും അവർ പറയുന്നു. നിലക്കടല, എള്ള്, ചോളം തുടങ്ങിയ ചേരുവകളാണ് പന്നിത്തീറ്റയിൽ അടങ്ങിയിട്ടുള്ളത് എന്നും യുവതി വിശദമാക്കുന്നുണ്ട്.
ബിരുദധാരിയായ യുവതി,ഹാൻഡിക്രാഫ്റ്റ് ഇൻഫ്‌ളൂവൻസറാണ്.2.8 മില്യൺ ഫോളോവേഴ്‌സാണ് ഇവർക്കുള്ളത്. പന്നിത്തീറ്റയാണ് കഴിക്കുന്നതെന്ന് വെളിപ്പെടുത്തിയതോടെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post