മുംബൈ: ആമസോൺ, ഫ്‌ളിപ്പ്കാർട്ട് വെൻഡേഴ്‌സിനെതിരെ നടപടി. ഇ-കൊമേഴ്സ് ഭീമൻമാരിൽ ബിസിനസ് നടത്തുന്ന കച്ചവം നടത്തുന്ന 16 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. ഡൽഹി, ഗുരുഗ്രാം (ഹരിയാന), ഹൈദരാബാദ് (തെലങ്കാന), ബെംഗളൂരു (കർണാടക) എന്നിവിടങ്ങളിലെ ഒന്നിലധികം സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നടത്തിയ ആന്റിട്രസ്റ്റ് അന്വേഷണത്തിൽ ആമസോണും ഫ്‌ളിപ്പ്കാർട്ടും പ്രാദേശിക നിയമങ്ങൾ ലംഘിക്കുകയും തിരഞ്ഞെടുത്ത വിൽപ്പനക്കാർക്ക് മാത്രം മുൻഗണന നൽകുകയും ഉൽപ്പന്നങ്ങൾക്ക് കുത്തനെ വിലക്കിഴിവ് നൽകുകയും ചെയ്തു. ഇത് കമ്പനികളെ ദോഷകരമായി ബാധിച്ചതായി അധികൃതർ വ്യക്തമാക്കുന്നു.
ആമസോൺ, ഫ്‌ളിപ്പ്കാർട്ട് പോലുള്ള ഇ കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾ വഴി വ്യാപാരം നടത്തുന്ന ചില പ്രത്യേക വെൻഡർമാരും വിൽപ്പനക്കാരും തമ്മിൽ നടത്തുന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. അനധികൃത സാമ്പത്തിക ഇടപാടുകളിൽ ഉൾപ്പെട്ടിട്ടുള്ള വിൽപ്പനക്കാർ ആമസോൺ, ഫ്‌ളിപ്പ്കാർട്ട് എന്നിവ ഉൾപ്പെടെയുള്ള ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചും അനേന്വഷണം പുരോഗമിക്കുകയാണ്.
Discussion about this post