കിംഗ്‌സ്റ്റൺ: പരമ്പരാഗത വിവാഹ രീതികളെല്ലാം നമ്മൾ കയ്യൊഴിഞ്ഞ് കാലം ഏറെയായി. ഇന്ന് ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകളുടെ കാലമാണ്. ഓരോരുത്തർക്ക് വിവാഹത്തെക്കുറിച്ച് ഓരോരോ സങ്കൽപ്പങ്ങൾ ഉണ്ട്. ഇതിന് അനുസരിച്ച് വിവാഹ ചടങ്ങ് വ്യത്യസ്തമാക്കാൻ ഏവരും ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ ജമൈകയിൽ നടന്ന വ്യത്യസ്തമായ ഒരു വിവാഹം ആണ് വാർത്തകളിൽ ഇടം പിടിയ്ക്കുന്നത്.
പതിവിൽ നിന്നും വിപരീതമായി വില കൂടിയ വസ്ത്രങ്ങളാണ് വധൂവരന്മാർ ധരിക്കുക. വിവാഹ ചടങ്ങിൽ പങ്കെടുക്കുമ്പോൾ നമ്മളും മോടി ഒട്ടും കുറയ്ക്കാറില്ല. വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും നമ്മളും ധരിക്കാറുണ്ട്. എന്നാൽ ജമൈകയിൽ നടന്ന വിവാഹ ചടങ്ങ് ഇതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തം ആയിരുന്നു. ഒരു തുണ്ട് തുണി പോലും ഇല്ലാതെയാണ് ഈ വിവാഹത്തിൽ വധൂവരന്മാരും മറ്റുള്ളവരും എത്തിയത്. 29 വധൂവരന്മാർ ഈ ചടങ്ങിൽവച്ച് വിവാഹിതരായി എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
2003 ഫെബ്രുവരി 14 ന് വാലന്റൈൻസ് ദിനത്തിലാണ് ഈ വിവാഹം നടന്നത് എന്നാണ് റിപ്പോർട്ടുകൾ. ജമൈകയിലെ സെന്റ് ആൻ റിസോർട്ടിൽ ആയിരുന്നു വിവാഹ ചടങ്ങ് നടന്നത്. ചർച്ച് ഓഫ് ഫ്‌ളോറിഡയിലെ പുരോഹിതരുടെ കാർമ്മികത്വത്തിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ. ഹെഡോനിസം III റിസോർട്ടിൽ ആയിരുന്നു ഈ വേറിട്ട വിവാഹം സംഘടിപ്പിച്ചത്. ഇതിൽ പങ്കെടുക്കാൻ നിരവധി പേർ എത്തിയിരുന്നു. ഇവരാരും തന്നെ വസ്ത്രങ്ങൾ ധരിച്ചിരുന്നില്ല. അതേസമയം എന്തിനാണ് ഇത്തരത്തിൽ നഗ്നരായി വിവാഹം സംഘടിപ്പിച്ചത് എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. എന്തിരുന്നാലും 20 വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ഈ വിവാഹത്തെക്കുറിച്ച് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നുണ്ട്.
Discussion about this post