സിനിമ എന്ന സ്വപ്‌നം കണ്ടിരിക്കുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് സൂപ്പർ സ്റ്റാർ പ്രഭാസ് . അവസരങ്ങളുടെ ഒരു പുതിയ ലോകമാണ് താരം തുറന്നിട്ടിരിക്കുന്നത്. പ്രഭാസ് ഒരു പുതിയ വെബ്‌സൈറ്റ് ആരംഭിക്കുകയാണ്. ദി സ്‌ക്രിപ്റ്റ് ക്രാഫ്റ്റ് എന്നാണ് വെബ്‌സൈറ്റിന്റെ പേര്. അതിൽ എഴുത്തുകാർക്ക് അവരുടെ സ്‌ക്രിപ്റ്റിന്റെ ആശയം സമർപ്പിക്കാം.
പാൻ ഇന്ത്യയിൽ വൻ തരംഗമാണ് താരം സൃഷ്ടിച്ചിട്ടുള്ളത്. ആളുകൾകളിലേക്ക് പുതിയ കഥകൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പ്രഭാസിന്റെ പുതിയ പരീക്ഷണം. പ്രഭാസിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വർത്ത പുറത്ത് വിട്ടത്.
സൈറ്റിൽ അപലോഡ് ചെയ്യേണ്ടത് 250 വാക്കുകൡ ഒതുങ്ങിയതായിരിക്കണം. ഇത് വായിക്കാൻ പ്രേക്ഷകർക്ക് കഴിയും. അതിൽ ആശയങ്ങൾ പങ്കുവയ്ക്കാനും സാധിക്കുന്നതാണ്. ഏത് ആശയത്തിനാേണാ കൂടുതൽ റേറ്റിംഗ് ലഭിക്കുന്നത് ആ ആശയമായിരിക്കും സിനിമയ്ക്കായി തെരഞ്ഞെടുക്കുക.
പ്രശസ്ത തെലുങ്ക് നിർമ്മാതാവായ പ്രമോദ് ഉപ്പളപദിയും സംവിധായകൻ വൈഷ്ണവ് താളയുമാണ് ദി സ്‌ക്രിപ്റ്റ് ക്രാഫ്റ്റ് എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകർ. ദി സ്‌ക്രിപ്റ്റ് ക്രാഫറ്റ് തിരഞ്ഞെടുക്കുന്ന കഥകളെ ഓഡിയോ ബുക്ക് പ്ലാറ്റ് ഫോമിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കാനും പ്രഭാസ് പദ്ധതിയിടുന്നുണ്ട്.
Discussion about this post