മദ്യപിക്കുന്നവരെ കണ്ടിട്ടുണ്ടോ…ചിലർ ദിവസവും മദ്യപിച്ച് അടുത്ത ദിവസം എന്ത് കാരണത്തിന് മദ്യപിക്കണം എന്ന് ചിന്തിക്കുന്നവരാകും. മറ്റ് ചിലരാകട്ടെ, മദ്യപിച്ച് ബോധം പോയി രാത്രി വന്ന് കിടന്നാലും പിന്നേന്ന് ബോധം വരുമ്പോൾ, താൻ മദ്യപിച്ചത് ഓർത്ത് കുറ്റബോധവും തോന്നി, വിഷമിക്കുന്നവരാകും. താനിനി ഒരിക്കലും മദ്യപിക്കില്ലെന്ന് ശപദമൊക്കെ എടുക്കുകയും വിണ്ടും മദ്യപിക്കുകയും അതേ പല്ലവി തന്നെ ആവർത്തിക്കുകയും ഒക്കെന്നന്നെയാണ് പതിവ്.
എന്നാൽ, തലേന്ന് രാത്രി മദ്യപിച്ചതിനെ കുറിച്ചോർത്ത് പശ്ചാത്തപിക്കുകയും അതിൽ ഉത്കണ്ഠ തോന്നുകയും ചെയ്യാറുണ്ടെങ്കിൽ അത് നിസാരമായ ഒന്നല്ല. ഇതിനെ ഇതിനെ ഹോങ് ഓവർ ആങ്സൈറ്റി അഥവാ ഹാങ്സൈറ്റി എന്നാണ് വിളിക്കുക. ഏതാണ്ട് 22 ശതമാനത്തോളം മദ്യപരിലും ഇത്തരം തോന്നൽ ഉണ്ടാകാറുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
മദ്യം തലയ്ക്കു പിടിച്ചാൽ പിന്നെ, ചെയ്യുന്നതും പറയുന്നതും ഒന്നും ഓർമയില്ലെന്ന് പലരും പറയാറില്ലേ.. മദ്യം നമ്മെ ശരീരികമായി മാത്രമല്ല മാനസികമായും സ്വാധീനിക്കുന്നുണ്ട്. തലച്ചോറിലെ ചില ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനം മന്ദഗതിയിലാക്കി ശരീരത്തെ കൂടുതൽ ശാന്തവും തലച്ചോറിന്റെ പ്രവർത്തനങ്ങളെ മന്ദഗതിയിലും ആക്കുകയാണ് മദ്യം ചെയ്യുന്നത്. രാത്രി മദ്യപിച്ച് കഴിഞ്ഞ് പിറ്റേന്ന് എഴുന്നേൽക്കുമ്പോൾ തലേന്നത്തെ കാര്യങ്ങൾ ഓർത്തെടുക്കാൻ കഴിയാത്തത് ഹാങ് ഓവർ ആങ്‌സൈറ്റി എന്ന അവസ്ഥയിലേക്ക് നമ്മെ എത്തിക്കും. ഈ അവസ്ഥ ചിലരിൽ ഗുരുതര ഉത്കണ്ഠ ഉണ്ടാക്കും.
മദ്യപിച്ച ശേഷം ഒരാളുടെ ശരീരത്തിന് വീണ്ടെടുപ്പ് നടത്തുന്നതിനുള്ള ഒരു മാർഗമാണ് ഹാങ് ഓവർ. ഈ സമയത്ത് നമ്മളിൽ പല ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. കഠിനമായ തലവേദന, ചർദ്ദി തുടങ്ങിയവയാണ് നിങ്ങൾ പ്രധാനമായും നേരിടുക. നിങ്ങൾ എത്രത്തോളം മദ്യപിച്ചു, നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന നിർജ്ജലീകരണം, ഉറക്കക്കുറവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ പ്രശ്‌നങ്ങൾ ഉണ്ടാകുക.
Discussion about this post