ഇന്ന് ഉപ്പ് തൊട്ട് കർപ്പൂരം വരെ സർവ്വതിലും വ്യാജനും മായവും ഉണ്ട്. അതുകൊണ്ട് സാധനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിച്ച് വേണം തിരഞ്ഞെടുക്കാൻ. നമ്മുടെ വീട്ടിലെ നിത്യോപയോഗ സാധനങ്ങളിൽ ഒന്നായ എണ്ണയിലാണ് ഏറ്റവും കൂടുതൽ മായം ഉണ്ടാകാറുള്ളത്. ഉത്സവകാലമായാൽ മായം കലർന്ന എണ്ണകൾ ആയിരിക്കും വിപണി കീഴടക്കുക. പെട്രോളിയം ഉത്പന്നങ്ങളുടെ മാലിന്യവും മറ്റും സംസ്‌കരിച്ച് ഉണ്ടാക്കുന്ന എണ്ണകൾ കുറഞ്ഞ വിലയിൽ ആണ് വിപണിയിൽ എത്തുക. ഇത് പരിശുദ്ധമായ എണ്ണയാണെന്ന് വിശ്വസിച്ച് വാങ്ങി ഉപയോഗിക്കുന്ന നമ്മളെ കാത്തിരിക്കുന്നത് ആകട്ടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളും.
നാം ദിവസവും ഉപയോഗിക്കുന്ന എണ്ണയും ഓയിലുമെല്ലാം ശുദ്ധമാണോ എന്ന് എങ്ങനെ തിരിച്ചറിയും?. എഫ്എസ്എസ്എഐയുടെ റിപ്പോർട്ട് പ്രകാരം വിപണിയിൽ ലഭ്യമായ എണ്ണകളിൽ 24ശതമാനവും മായം കലർന്നതാണ് എന്നാണ്. ഈ സാഹചര്യത്തിൽ വീട്ടിൽ തന്നെ ചില പൊടിക്കൈകൾ ഉപയോഗിച്ച് എണ്ണയുടെ പരിശുദ്ധി കണ്ടെത്താം.
എണ്ണവാങ്ങുമ്പോൾ എല്ലായ്‌പ്പോഴും സർട്ടഫിക്കേഷനുകൾ ഉണ്ടോയെന്ന് പരിശോധിക്കുക. ഓർഗാനിക്, നോൺ ജിഎംഒ അല്ലെങ്കിൽ മറ്റെന്തെങ്കിലും സർട്ടിഫിക്കറ്റ് ഉണ്ടോയെന്ന് പരിശോധിക്കാം. എക്‌സ്പയറി ഡേറ്റ് നിർബന്ധമായും പരിശോധിച്ചിരിക്കണം. കാലാവധി കഴിഞ്ഞ എണ്ണകൾ വാങ്ങരുത്. വിലക്കുറവയിൽ വിപണിയിൽ ലഭ്യമാകുന്ന എണ്ണകൾ ഒരിക്കലും വാങ്ങരുത്. മണക്കുമ്പോൾ രൂക്ഷഗന്ധം ഉണ്ടെങ്കിൽ അത് മെകിക്കലുകൾ ചേർത്ത എണ്ണയാണെന്ന് മനസിലാക്കാം.
എണ്ണയിൽ പതയുണ്ടെങ്കിൽ അത് മായം കലർന്ന എണ്ണയാണ് എന്നാണ് അർത്ഥം. രുചി വ്യത്യാസം ഉണ്ടെങ്കിൽ ആ എണ്ണകൾ തുടർന്ന് ഉപയോഗിക്കരുത്. കുറച്ച് എണ്ണയെടുത്ത് രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ വച്ച് നോക്കുക. കട്ട പിടിയ്ക്കുന്നുണ്ട് എങ്കിൽ അതിനർത്ഥം ശുദ്ധമായ എണ്ണയാണ് എന്നാണ്. ഒരു കഷ്ണം വെള്ളപ്പേപ്പറിൽ എണ്ണ രണ്ട് തുള്ളി ഒറ്റിച്ച് കൊടുക്കുക. ശേഷം ഇത് ഉണങ്ങാൻ വയ്ക്കും. പേപ്പറിൽ എണ്ണ ഒരേ രീതിയിൽ പടർന്നു എങ്കിൽ ശുദ്ധമായ എണ്ണയാണ് എന്നതാണ് അതിനർത്ഥം.
Discussion about this post