കണ്ണൂര്‍: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസില്‍ ജാമ്യം ലഭിച്ച പി പി ദിവ്യ വൈകിട്ട് നാലുണിയോടെ ജയിലിൽ നിന്ന് പുറത്തിറങ്ങും. ദിവ്യയെ തരം താഴ്ത്തിക്കൊണ്ട് നടപടിയെടുത്തെങ്കിലും ജയിലിൽ നിന്നിറങ്ങുമ്പോൾ സ്വീകരിക്കാനായി സിപിഎം നേതാക്കളുടെ വലിയ നിര തന്നെ ജയിലിന് പുറത്ത് കാവല്‍ ഉണ്ട്.
സിപിഐഎം വനിതാ നേതാക്കളും കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി വി ഗോപിനാഥും, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യനും ആണ് ജയിലിനു മുന്നില്‍ കാത്തു നില്‍ക്കുന്നത്. ശിക്ഷ ഉറപ്പാക്കുമെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, പിപി ദിവ്യയെ കൈവിടില്ലെന്ന് പ്രവര്‍ത്തി കൊണ്ട് ഉറപ്പിക്കുകയാണ് സിപിഎം.
അതേസമയം, ദിവ്യക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന പി കെ ശ്രീമതിയുടെ പ്രസ്താവനയും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിട്ടുണ്ട്. കുറച്ചു ദിവസമായി ദിവ്യ ജയിലിൽ കഴിയുന്നു. ജാമ്യം കിട്ടുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. അവര്‍ക്ക് നീതി ലഭിക്കണമെന്നും ആയിരുന്നു പി കെ ശ്രീമതി പറഞ്ഞത്.
Discussion about this post