തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് പവന് 680 രൂപയാണ് വർദ്ധിച്ചത്. ഇതോട സ്വർണവില വീണ്ടും 58,000 തൊട്ടു. ഇന്ന് സംസ്ഥാനത്ത് സ്വർണവില 58,280 രൂപയായി മാറി. ഗ്രമിന് 85 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇന്ന് ഗ്രാമിന് 7285 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.യുഎസ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ഇന്നലെ സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 57,600 രൂപയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണാൾഡ് ട്രംപ് വിജയക്കൊടി പാറിച്ചതോടെ ഡോളറിന്റെ മൂല്യം ഉയർന്നതും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് (യുഎസ് ട്രഷറി ബോണ്ട് യീൽഡ്) കുതിച്ചതും ക്രിപ്റ്റോകറൻസികൾ റെക്കോർഡ് തേരോട്ടം ആരംഭിച്ചതുമാണ് രാജ്യാന്തരതലത്തിൽതന്നെ ഇന്നലെ സ്വർണവില താഴാനുള്ള കാരണമായത്. എന്നാൽ അധികം വൈകാതെ സ്വർണവില തിരിച്ചുകയറുകയായിരുന്നു.
Discussion about this post