കണ്ണൂർ : സിപിഎം എടുത്ത നടപടി യിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി പി പി ദിവ്യ . ജയിലിൽ കിടക്കുമ്പോൾ വേണ്ടിയിരുന്നില്ല . തന്റെ ഭാഗം കേൾക്കാൻ പാർട്ടി തയ്യാറായില്ല. ഫോണിൽ വിളിച്ച നേതാക്കളോട് അതൃപ്തി രേഖപ്പെടുത്തി എന്നാണ് വിവരം.
കഴിഞ്ഞ ദിവസം ജയിലിൽ നിന്നിറങ്ങിയ ദിവ്യ പാർട്ടി നടപടിക്കെതിരെ ഒന്നും പ്രതികരിച്ചിരുന്നില്ല. തന്നെ ആരും കണ്ണൂരിലെ വീട്ടിലേക്ക് കാണാൻ വരേണ്ടതില്ല എന്ന് പറഞ്ഞു എന്നാണ് വിവരം. തന്റെ ഭാഗം പാർട്ടി കേട്ടില്ല എന്നാണ് ദിവ്യയുടെ പ്രധാന പരാതി.
കഴിഞ്ഞ ദിവസമാണ് പി പി ദിവ്യക്കെതിരെ സിപിഎം നടപടി സ്വീകരിച്ചത്. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കാനാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് തീരുമാനം നടപ്പാക്കുക. സിപിഐഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ദിവ്യ പുറത്താകും. പി പി ദിവ്യ ഇനി സിപിഐഎം അംഗം മാത്രം ആകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തുനിന്ന് നേരത്തെ നീക്കിയിരുന്നു.
Discussion about this post