പാലക്കാട്: തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ഇനിയും രാഷ്ട്രീയ ബോംബുകൾ പൊട്ടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിനന്ദൻ. ഇതുമായി ബന്ധപ്പെട്ട് പാർട്ടിയ്ക്ക് സിപിഎമ്മിന് സൂചന കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിനെതിരായ കള്ളപ്പണം ആരോപണത്തിൽ ശക്തമായ അന്വേഷണം വേണം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തോ ഇല്ലയോ എന്നൊന്നും നോക്കേണ്ട. കള്ളപ്പണം ഉപയോഗിച്ചാണ് മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും പ്രചാരണം നടത്തുന്നത്. അതുകൊണ്ട് തന്നെ ഇനിയും പാലക്കാട് ബോംബുകൾ പൊട്ടും. ഇത് സംബന്ധിച്ച് പാർട്ടിയ്ക്ക് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
പി.പി ദിവ്യയുടെ പേര് പറഞ്ഞ് ആരും വോട്ട് പിടിക്കേണ്ട. വോട്ട് കിട്ടുമെന്ന് കരുതുകയും വേണ്ട. പാലക്കാട് ഡോ.പി സരിന് വിജയം ഉറപ്പാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം തിരഞ്ഞെടുപ്പിൽ കോൺഗ്രസ്- ബിജെപി ഡീൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ പറഞ്ഞു. ചേലക്കര മണ്ഡലത്തിൽ പ്രചാരണ പരിപാടിയുടെ ഭാഗമായി സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നേമത്തും തൃശ്ശൂരിലും ബിജെപി ജയിക്കാൻ കാരണം കോൺഗ്രസ് ആണ്. ഇവരുടെ ഡീലിന്റെ ഭാഗമായിട്ടാണ് ബിജെപി അക്കൗണ്ട് തുറന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post