മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ഇഷ്ടത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റി,നന്ദനത്തിലൂടെ വീട്ടിലെ കുട്ടിയായ താരമാണ് നവ്യ. ഓരോ ചിത്രത്തിലും തന്റഏതായ വ്യക്തിമുദ്രപതിപ്പിക്കുന്ന താരം നല്ലൊരു നർത്തകി കൂടിയാണ്. മാതംഗി സ്‌കൂൾ ഓഫ് പെർഫോമിങ് ആർട്സ് എന്ന നൃത്തവിദ്യാലയവും അവർ സ്ഥാപിച്ചിട്ടുണ്ട്. സിനിമാ വിശേഷങ്ങൾക്കൊപ്പം തന്റെ നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ താന്‍ കണ്ട വിചിത്രമായ ചില സ്വപ്നങ്ങളെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സ്വപ്നങ്ങള്‍ക്ക് കൃത്യമായ അവസരമില്ല എന്ന് താരം പറയുന്നു. ചിലപ്പോള്‍ പേടിക്കുന്ന സ്വപ്നങ്ങള്‍ ഒക്കെ കണ്ട് എഴുന്നേറ്റ് കഴിഞ്ഞാല്‍ പിന്നെ മുഖം കഴുകി വീണ്ടും കിടക്കാം എന്നൊക്കെ കരുതും. എന്നാല്‍, അങ്ങനെ കിടന്നാലും സ്വപ്നത്തിന്റെ ബാക്കി കാണും എന്ന് പേടിയാണ്. അതുകൊണ്ട് പിന്നെ ഉറങ്ങില്ല. എന്തെങ്കിലും ഒക്കെ കണ്ടു ഇരിക്കുമെന്ന് നവ്യ പറയുന്നു.
താന്‍ കണ്ട ഒരു സ്വപ്നത്തെ കുറിച്ചും താരം വിവരിച്ചു. ‘ ഞാൻ ഒരു സാങ്കല്‍പിക ലോകത്താണ്. അവിടെ ചെടികളും മരങ്ങളും ഒന്നുമില്ല. വെറുതെ പാറയും ചരലും മാത്രമുള്ള ഒരു ലോകം. ആ ലോകത്ത് ഞാനും അച്ഛനും അമ്മയും കല്യാണ രാമന്‍ സിനിമയിലെ സിനിമാറ്റോഗ്രാഫര്‍ പി സുകുമാറും പൃഥ്വിരാജും ലാലേട്ടനും ഉണ്ട്. അവിടെ ഞങ്ങള്‍ അകപ്പെട്ട് കിടക്കുന്നു. ഒരു പ്രത്യേക തരം ജീവി എന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയാണ്.
പൃഥ്വിയും ലാലേട്ടനും എന്നെ രക്ഷിക്കാന്‍ വന്നു. എന്നാല്‍, ആ ഡെവിളിനെ അറ്റാക്ക് ചെയ്യാൻ പോവുന്നവരൊക്കെ ഡെവിള്‍ ആയി മാറുകയാണ്. അച്ഛന് മാത്രമേ എന്നെ രക്ഷിക്കാൻ കഴിയു. അച്ഛൻ ആണെങ്കിൽ മറ്റൊരു ഡെവിളുമായി പോരാടുന്ന തിരക്കിലാണ്. ഞാൻ കരയുന്നുണ്ട്. പുലര്‍ച്ചെ ആയപ്പോഴേക്കും ഞാൻ ഞെട്ടി ഉണര്‍ന്നു. പിന്നെ അച്ഛനെ വിളിച്ച് മുറിയില്‍ കിടത്തി. എന്നാല്‍ വീണ്ടും ഞാൻ ആ സ്വപ്നത്തിന്റെ ബാക്കി കണ്ടു. നാം ജപിച്ച് കിടക്കാന്‍ അച്ഛൻ പറഞ്ഞു. പിന്നെ അച്ഛന്റെ കയ്യും പിരിച്ചാണ് കിടന്നുറങ്ങിയത്’- നവ്യ പറഞ്ഞു.
നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറല്‍ ആയത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
Discussion about this post