എറണാകുളം: മോഹൻ ലാലിനെ പോലെ തന്നെ അദ്ദേഹത്തിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിനും നിരവധി ആരാധകരാണ് ഉള്ളത്. നടൻ എന്ന നിലയിലും വളരെ ഇഷ്ടപ്പെട്ട് ജീവിതം ജീവിക്കുന്ന വ്യക്തി എന്ന നിലയിലും ആളുകൾക്ക് പ്രണവിനെ വളരെ ഇഷ്ടമാണ്. വളരെ ചുരുക്കം സിനിമകളിൽ മാത്രമാണ് പ്രണവ് അഭിനയിച്ചിട്ടുള്ളത്. ഈ ചിത്രങ്ങളെല്ലാം വലിയ പ്രേഷക പ്രീതി നേടിയെടുക്കുകയും ചെയ്തു.
വർഷങ്ങൾക്ക് ശേഷം ആയിരുന്നു പ്രണവ് അവസനായി അഭിനയിച്ച ചിത്രം. എന്നാൽ ഈ ചിത്രത്തിന് ശേഷം പ്രണവിനെക്കുറിച്ച് യാതൊരു വിവരവും ഇല്ല. സാഹസിതകകൊണ്ട് ഞെട്ടിക്കുന്ന പ്രണവ് യാത്രയിലാണെന്നാണ് ആരാധകരുടെ ധാരണ. എന്നാൽ പ്രണവ് തന്റെ ജോലി സ്ഥലത്താണ് ഉള്ളത് എന്നാണ് അമ്മയായ സുചിത്ര പറയുന്നത്.
ഇപ്പോൾ സ്‌പെയിനിൽ ആണ് പ്രണവ് ഉള്ളത് എന്നാണ് സുചിത്ര വ്യക്തമാക്കുന്നത്. സ്‌പെയിനിൽ ഒരു ഫാമിൽ ജോലി ചെയ്തുവരികയാണ്. കുതിരയും ആട്ടിൻ കുട്ടികളും ഉള്ള ഫാമിലാണ് അവൻ. സ്‌പെയിനിൽ എവിടെ ആണോ എന്താണ് ചെയ്യുന്നത് എന്നോ അറിയില്ല. ജോലിയ്ക്ക് പൈസയൊന്നും കിട്ടുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. താമസവും ഭക്ഷണവും ഫാമിന്റെ അധികൃതർ ഒരുക്കി കൊടുക്കും. അവന് പൈസയൊന്നും വേണമെന്ന് ഇല്ല. അനുഭവം ആസ്വദിക്കുകയാണ് അവന്റെ രീതി.
ഏട്ടൻ ചെയ്ത പോലെ സിനിമകൾ അപ്പു ( പ്രണവ്) സിനിമ ചെയ്യണം എന്ന് പറയില്ല. കാരണം അപ്പോൾ ഒരു കംപാരിസൺ നടക്കും. അത് ഉചിതമായി തോന്നുന്നില്ല. പ്രണവ് അമ്മാസ് ബോയ് ആണെന്നാണ് എല്ലാവരും പറയുക. കസിൻസ് പറയുന്നത് അവൻ അമ്മ പറഞ്ഞാലേ അനുസരിക്കൂ എന്നാണ്. എന്നാൽ സത്യം അതല്ല. അവൻ ഞാൻ പറഞ്ഞാലും കേൾക്കാറില്ല. അവന് അവന്റേതാണ് തീരുമാനങ്ങൾ ഉണ്ട്. അവനോട് അത് ചെയ്യ് ഇത് ചെയ്യ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അവന് ഇഷ്ടമുണ്ടെങ്കിൽ ചെയ്യുമെന്നും സുചിത്ര കൂട്ടിച്ചേർത്തു.
Discussion about this post