രോഗപ്രതിരോധ ആരോഗ്യം നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പരിസ്ഥിതിയിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകളും വൈറസുകളും മൂലമുണ്ടാകുന്ന രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്ന നമ്മുടെ അംഗരക്ഷകനാണ് പ്രതിരോധശേഷി. ഈ കവചം ശരീരത്തെ പലപ്പോഴും അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കുകയും അങ്ങനെ ആരോഗ്യത്തോടെയിരിക്കാൻ അനുവദിക്കുകയും ചെയ്യുന്നു.പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നിരവധി മാർഗങ്ങളുണ്ട്, വെളിച്ചെണ്ണയും മഞ്ഞൾ എണ്ണയും പരീക്ഷിക്കിച്ച് നോക്കൂ. ഇവ രണ്ടിനും അത്ഭുതകരമായ ചില ആരോഗ്യ ഗുണങ്ങളുണ്ട്.
ഏറെ ആരോഗ്യ ഗുണങ്ങൾ ഒത്തിണങ്ങിയ ഒന്നാണ് വെളിച്ചെണ്ണ. മിതമായി കഴിച്ചാൽ ആരോഗ്യ ഗുണങ്ങൾ ഏറെ നൽകുകയും ചെയ്യും. നമ്മുടെ കാരണവന്മാർ പണ്ടുപയോഗിച്ചിരുന്നത് പ്രധാനമായും വെളിച്ചെണ്ണ തന്നെയായിരുന്നു. വെളിച്ചെണ്ണയിൽ കാപ്രിലിക് ആസിഡും ലോറിക് ആസിഡും അടങ്ങിയിരിക്കുന്നു; അവ സ്വാഭാവികമായും ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ, ആൻറിവൈറൽ എന്നിവയാണ്, ഇത് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് വളരെ പ്രധാനമാണ്. അവ ബാക്ടീരിയകളെ ചെറുക്കാനും വൈറസുകൾക്ക് പ്രതികൂലമായ അന്തരീക്ഷം സൃഷ്ടിക്കാനും അറിയപ്പെടുന്നു. ഇത് വെളുത്ത രക്താണുക്കളുടെ എണ്ണം മെച്ചപ്പെടുത്തുന്നതിലൂടെ ദുർബലമായ രോഗപ്രതിരോധ സംവിധാനത്തെ നന്നാക്കുക മാത്രമല്ല, നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു, ഇത് അണുബാധകളെ നേരിട്ട് പോരാടാൻ ശരീരത്തെ സഹായിക്കുന്നു. കൂടാതെ, വെളിച്ചെണ്ണ നമ്മുടെ മെറ്റബോളിസത്തെ മെച്ചപ്പെടുത്തുകയും ദഹനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
മഞ്ഞളിൽ കാണപ്പെടുന്ന സജീവമായ ഒരു സംയുക്തമാണ് കുർക്കുമിൻ, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ബാക്ടീരിയകളിൽ നിന്നും ആൻറിവൈറസുകളിൽ നിന്നും നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കാനും സഹായിക്കുന്ന ആൻറി-ഇൻഫ്‌ലമേറ്ററി ഗുണങ്ങളുണ്ടെന്ന് അറിയപ്പെടുന്നു. മഞ്ഞൾ എണ്ണ തലച്ചോറിന്റെ പ്രവർത്തനത്തിനും ശരീരത്തിന്റെ വിഷാംശം ഇല്ലാതാക്കുന്നതിനും പുറമേ ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.
വെളിച്ചെണ്ണയിൽ ലേശം മഞ്ഞൾപ്പൊടി കലർത്തി രാത്രി കിടക്കും മുൻപു കഴിക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നു. ഇത്കഴിയ്ക്കുന്നത് ബാക്ടീരിയ പോലുള്ളവയുടെ ഇൻഫെക്ഷനിൽ നിന്നും രക്ഷ നൽകും. മഞ്ഞളും വെളിച്ചെണ്ണയുമെല്ലാം എല്ലാ തരം അണുബാധകളും അകറ്റാൻ ഏറെ നല്ലതാണ്. മഞ്ഞൾ സ്വാഭാവിക അണുനാശിനിയാണ്. വെളിച്ചെണ്ണയും എല്ലാ തരം അണുക്കളേയും തടയാൻ നല്ലതാണ്. കൂടാതെ രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിക്കാനു പ്രമോഹം തടയാനും ഇത് ഗുണകരമാണ്. ഹൃദയാരോഗ്യത്തിനും ഇത് ഏറെ നല്ലതാണ് രക്തധമനികളിലെ തടസ്സം നീക്കാൻ ഇത് സഹായിക്കുന്നു. കൊളസ്ട്രോൾ നിയന്ത്രിയ്ക്കാനും വെളിച്ചെണ്ണയിൽ മഞ്ഞൾ കലർത്തി രാത്രി കഴിയ്ക്കുന്നതു നല്ലതാണ്. ലിവറിന്റെ ആരോഗ്യത്തിനിം ഉത്തമമായ ഒന്നാണിത്. ലിവറിൽ നിന്നും കൊഴുപ്പും ടോക്സിനുകളുമെല്ലാം നീക്കം ചെയ്യാനും ലിവറിന്റെ ആരോഗ്യം കാക്കാനും മികച്ച ഒന്നാണിത്.മഞ്ഞളിന് സ്വാഭാവികമായും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിയ്ക്കാൻ സാധിയ്ക്കും. വെളിച്ചെണ്ണയും ഇതിനു സഹായിക്കുന്നു. രണ്ടും കൂടി ചേരുമ്പോൾ ഗുണം ഇരട്ടിയാകും.വെളിച്ചെണ്ണയിലെ മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തും
Discussion about this post