ചെന്നൈ: സിനിമയിൽ വിജയങ്ങൾ മാത്രമല്ല പരാജയങ്ങളും നേരിട്ടിട്ടുണ്ടെന്ന് നടി സായ് പല്ലവി. അമരൻ ചിത്രം തിയറ്ററുകളിൽ വൻ വിജയം ആയതിന് പിന്നാലെ ആയിരുന്നു സായ് പല്ലവിയുടെ പ്രതികരണം. ആദ്യമായി താൻ അഭിനയിച്ച ചിത്രം പരാജയപ്പെട്ടപ്പോൾ വലിയ ഭയമായിരുന്നു ഉള്ളിൽ എന്നും സായ് പല്ലവി പറഞ്ഞു.
സിനിമാ രംഗത്ത് വിജയം മാത്രമല്ല പരാജയവും നേരിടേണ്ടിവന്നിട്ടുണ്ട്. ആദ്യ ചിത്രം പരാജയപ്പെട്ടപ്പോൾ വലിയ ഭയമായിരുന്നു. ആളുകൾക്കുള്ള സ്‌നേഹം നഷ്ടമാകുമോ എന്നതായിരുന്നു ഭയം. അതുകൊണ്ട് തന്നെ സിനിമയിൽ വലിയ ശ്രദ്ധ പുലർത്താറുണ്ട്. പ്രേക്ഷകരെ നിരാശപ്പെടുത്തരുത്. തെറ്റായ സിനിമകൾ തിരഞ്ഞെടുത്താൽ ഇപ്പോഴുള്ള ഇവരുടെ ഇഷ്ടം നഷ്ടമാകുമോയെന്ന പേടി ഉണ്ട്. എന്നാൽ സിനിമ പരാജയപ്പെട്ടാൽ പ്രേക്ഷേകർ ക്ഷമിക്കാറുണ്ടെന്നും നടി വ്യക്തമാക്കി.
ആത്മവിശ്വാസത്തോടെ ചെയ്യുന്ന സിനിമകൾ പ്രേഷകർ സ്വീകരിക്കും. അതിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ പ്രേഷകർ തന്നെ അത് ക്ഷമി്ക്കും. അപ്പോൾ നമുക്ക് കൂടുതൽ സിനിമ മികച്ചതാക്കാം. അടുത്ത സിനിമ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കും. ഇപ്പോൾ സിനിമ പരാജയപ്പെട്ടാൽ വല്ലാതെ വിഷമിച്ച് ഇരിക്കാറില്ല. കാരണം അതിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് മുന്നേറുന്നത്. നമ്മളെ ഇഷ്ടപ്പെടുന്നവർ നല്ല ചിത്രങ്ങളെ ഓർക്കും. അല്ലാത്തവർ പരാജയ ചിത്രങ്ങളും. വെറുക്കുന്നവരെയും സന്തോഷിപ്പിക്കണം എന്നാണ് ശിവകാർത്തികേയൻ പറഞ്ഞിട്ടുള്ളത് എന്നും സായ്പല്ലവി കൂട്ടിച്ചേർത്തു.
Discussion about this post