ഇന്ന് ആളുകൾക്കിടയിൽ ഇൻസ്റ്റഗ്രാം എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനുള്ള സ്വാധീനം ചെറുതൊന്നുമല്ല. പണ്ട് ഫേസ്ബുക്ക് ആയിരുന്നുവെങ്കിൽ ഇന്ന് വിനോദത്തിനും ആശയവിനിമയത്തിനുമായി ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് ഇൻസ്റ്റഗ്രാം ആണ്. എന്നാൽ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ പോലെ തന്നെ ഇൻസ്റ്റഗ്രാമും ഹാക്ക് ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ട്. ഇതിന് എങ്ങനെ പരിഹാരം കാണാം എന്ന് നോക്കാം.
ആദ്യം ഇൻസ്റ്റഗ്രാം പ്രൊഫൈൽ എടുക്കുക. ശേഷം വലത് ഭാഗത്ത് കാണുന്ന മൂന്ന് വരകളിൽ അമർത്തുക. അപ്പോൾ കാണുന്ന അക്കൗണ്ട് സെന്റർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം, അപ്പോൾ സ്‌ക്രീനിൽ താഴെ ആയി പാസ്‌വേർഡ് ആന്റ് സെക്യൂരിറ്റി ഓപ്ഷൻ സെലക്ട് ചെയ്യുക. ഇതിൽ നിന്നും വെയർ യൂ ആർ ലോഗ്ഡ് ഇൻ എന്നത് സെലക്ട് ചെയ്ത് ഇൻസ്റ്റഗ്രാം അക്കൗണ്ട് കൂടി സെലക്ട് ചെയ്യുക.
അപ്പോൾ ഒരു വിൻഡോ തുറന്നുവരുന്നതായി കാണാം. ശേഷം ഇത് വിശദമായി പരിശോധിക്കുക. നിങ്ങളുടെ അക്കൗണ്ട് ഓപ്പൺ ആയിട്ടുള്ള ദിവസം, സമയം, സ്ഥലം, ഡിവൈസുകൾ എന്നിവയാണ് ഈ വിൻഡോയിൽ കാണാൻ സാധിക്കുക. ഇതിൽ നിങ്ങളുടേത് അല്ലാത്ത ഡിവൈസ് ശ്രദ്ധയിൽപ്പെട്ടാൽ അതിനർത്ഥം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ്. ഇങ്ങനെ കണ്ടാൽ ഉടനെ ഡിവൈസ് സെലക്ട് ചെയ്ത് ലോഗ് ഔട്ട് ആക്കുക. ശേഷംപാസ് വേർഡും മാറ്റാം.
Discussion about this post