ന്യൂയോർക്ക്: ബഹിരാകാശത്ത് അജ്ഞാതവസ്തു ഇടിച്ച് സാറ്റ്‌ലൈറ്റിന് തകരാർ. ഇടിച്ച അജ്ഞാവസ്തുവിനെ കണ്ടെത്താൻ ഗവേഷകർ അന്വേഷണം ആരംഭിച്ചു. അതേസമയം സംഭവം ആശങ്കയുളവാക്കിയിട്ടുണ്ട്.
സാറ്റ്‌ലൈറ്റ് കമ്പനിയായ നാനോ ഏവിയോണിക്‌സിന്റെ എംപി 44 സാലൈറ്റിലാണ് അജ്ഞാത വസ്തു ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സാറ്റ്‌ലൈറ്റിന്റെ അഗ്രഭാഗം തകർന്നു. കഴിഞ്ഞ ദിവസമാണ് കമ്പനിയിലെ വിദഗ്ധരുടെ ശ്രദ്ധയിൽ ഇത് പെടുന്നത്. ഇതോടെ കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. ഉൽക്കാശലകങ്ങളോ മറ്റ് അവശിഷ്ടങ്ങളോ ആകാം സാറ്റ്‌ലൈറ്റിൽ ഇടിച്ചത് എന്നാണ് നിഗമനം.
2022 ലാണ് ഈ സാറ്റ്‌ലൈറ്റ് കമ്പനി വിക്ഷേപിച്ചത്. വിവിധ കമ്പനികളുടെ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ഈ ഉപഗ്രഹം പരീക്ഷണാർത്ഥം ആണ് കമ്പനി വിക്ഷേപിച്ചത്. അതേസമയം സംഭവത്തിൽ ആശങ്ക അറിയിച്ച് നാനോ ഏവിയോണിക്‌സ് രംഗത്ത് എത്തിയിട്ടുണ്ട്. ബഹിരാകാശ ദൗത്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും, ഇത് ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.
ബഹിരാകാശത്തെ ചെറിയ ഉൽക്കാശകലങ്ങളും അവശിഷ്ടങ്ങളുമെല്ലാം ഉപഗ്രഹങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഉപഗ്രഹത്തിൽ അജ്ഞാതവസ്തു ഇടിച്ചത് ഇത്തരം ദൗത്യങ്ങളിൽ കൂടുതൽ ജാഗ്രത വേണം എന്നതിന്റെ സൂചനയാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളിൽ നിന്നും സാറ്റ്‌ലൈറ്റിനെ രക്ഷിച്ചെടുക്കുക പ്രയാസകരമാണെന്നും കമ്പനി അറിയിച്ചു.
Discussion about this post