റാഗി അഥവാ കൂരവ് എന്നറിയപ്പെടുന്ന പഞ്ഞപ്പുല്ലിന്റെ ഗുണങ്ങൾ അറിയാത്തവരല്ല നാം.കാൽസ്യം, വിറ്റാമിനുകൾ, ഫൈബർ, കാർബോഹൈഡ്രേറ്റ്‌സ് തുടങ്ങിയ എല്ലാ അവശ്യ പോഷകങ്ങളാലും സമ്പന്നമാണ് റാഗി.റാഗിയിൽ അമിനോ ആസിഡുകൾ, ആൻറി ഓക്‌സിഡൻറുകൾ, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല,സൗന്ദര്യ സംരക്ഷണത്തിനും റാഗി ഏറെ ഗുണകരമാണ്.
ചർമ്മത്തിനെ റാഗി പലരീതിയിലാണ് സഹായിക്കുന്നത്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാൻ റാഗി സഹാിക്കും. മുഖക്കുരുവും ഹൈപ്പർ പിഗ്മന്റേഷൻ പോലെയുള്ള പ്രശ്‌നങ്ങളെയും ഇല്ലാതാക്കാൻ റാഗി സഹായിക്കും. അതുപോലെ ചർമ്മത്തിലെ ചുളിവുകളും വരകളും മാറ്റാനും റാഗി സഹായിക്കും.റാഗിയിൽ ആന്റി-ഏജിംഗ് പ്രോപർട്ടി അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൽ ചുളിവുകൾ വീഴാതെ നല്ലരീതിയിൽ സംരക്ഷിക്കുന്നു. ചർമ്മത്തെ മൊത്തത്തിൽ ഭംഗിയാക്കാനും റാഗിയിലെ വിറ്റാമിൻ ഇ ഘഘടകങ്ങൾ സഹായിക്കുന്നു. റാഗിയിലെ കെരാറ്റിൻ പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ മുടിവളർച്ചയ്ക്ക് നന്നായി സഹായിക്കുന്നു. മുടി വേഗത്തിൽ നരയ്ക്കാതെ നല്ല കറുപ്പ് നിറം ലഭിക്കുന്നതിനും റാഗി സഹായിക്കുന്നു.
റാഗി ഉപയോഗിച്ചുള്ള ചില ചർമ്മ-കേശസംരക്ഷണ നുറുങ്ങുകൾ പരിചയപ്പെട്ടാലോ?
റാഗിയും തൈരും ചേർത്തൊരു പേസ്റ്റ് തയാറാക്കി എടുക്കുക. ഇതിലേക്ക് 1 ടീസ്പൂൺ നാരങ്ങ നീരും 1 ടീ സ്പൂൺ തേനും ചേർത്ത് യോജിപ്പിക്കുക. ഇത് മുഖത്തിട്ട് ഒരു 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ്.
നെല്ലിക്കാപ്പൊടിയും സമം റാഗിപ്പൊടിയും ചേർത്തിളക്കി കഞ്ഞിവെള്ളമോ, ചെമ്പരത്തിയോ തൈരോ ഉണ്ടെങ്കിൽ ഇതുമായി ചേർത്തിളക്കി മുടിയിൽ പുരട്ടാം. ഇത് മുടിയിൽ പുരട്ടി അര മണിക്കൂർ കഴിഞ്ഞ് സാധാരണ രീതിയിൽ കഴുകാം.
റാഗിയും തൈരും ഒരേ അളവിലെടുത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിച്ച്, 15 മിനിറ്റിനുശേഷം കഴുകിക്കളയാം. ഈ മിശ്രിതം കുളിക്കുന്നതിനു മുമ്പായി ശരീരത്തിലും തേച്ചു പിടിപ്പിക്കാം. ടാൻ മൂലമുണ്ടാവുന്ന നിറ വ്യത്യാസം ഇല്ലാതാക്കാൻ ഇതു സഹായിക്കും
Discussion about this post