ന്യൂഡൽഹി: വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ പ്രിയങ്കാ വാദ്ര സ്വത്ത് വിവരങ്ങൾ മറച്ചുവച്ച സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നൽകി ബിജെപി. സംഭവത്തിൽ കോടതിയിൽ പരാതി നൽകാനാണ് ബിജെപിയുടെ ആലോചന. നേതൃത്വവുമായി ചർച്ച ചെയ്തതിന് ശേഷം ഇത് സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. തിരഞ്ഞെടുപ്പിൽ മുസ്ലീം വോട്ടുകൾ നേടിയെടുക്കുന്നതിന് വേണ്ടിയാണ് വഖഫ് വിഷയത്തിൽ കോൺഗ്രസ് മൗനം പാലിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രകടന പത്രികയിൽ സ്വത്ത് വിവരങ്ങൾ മറച്ചുവച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇതിൽ നിയമ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ നേതൃത്വവുമായി കൂടി ആലോചിച്ച ശേഷം തീരുമാനം എടുക്കും. കോടതിയെ സമീപിക്കുമെന്ന കാര്യം കള്ളിക്കളയാൻ കഴിയില്ല. ഇൻഡി സംഖ്യം പൂർണമായി തകർന്നു. ഇതിനുള്ള തെളിവാണ് വയനാട്ടിലെ പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം.
മുസ്ലീം വോട്ടുകൾ വ്യാപകമായി ലഭിക്കുന്നതിന് വേണ്ടിയാണ് പ്രിയങ്ക വയനാട് മത്സരിക്കുന്നത്. മുസ്ലീം വോട്ടുകൾ ലഭിച്ചില്ലെങ്കിലോ എന്ന് പാർട്ടിയ്ക്ക് ഭയമുണ്ട്. അതുകൊണ്ടാണ് വഖഫ് വിഷയത്തിൽ യാതൊന്നും പ്രതികരിക്കാത്തത്. 2013ലെ വഖഫ് നിയമം കോൺഗസ് വോട്ട് ബാങ്കിന് വേണ്ടി ഉപയോഗിച്ചു. ഇന്ത്യ രണ്ട് നിയമത്തിലൂടെ പോകില്ല ഭാരതീയ ന്യായ സംഹിതയിലൂടെ മാത്രമേ സഞ്ചരിക്കൂവെന്നും പ്രദീപ് ഭണ്ഡാരി വിശദീകരിച്ചു.
ഈ ഉപതിരഞ്ഞെടുപ്പിൽ വർഗീയ രാഷ്ട്രീയം കളിക്കുന്നവരും ഭരണഘടന വിരുദ്ധരും തമ്മിലാണ് മത്സരം. ബിജെപി ഭരണഘടനയിലാണ് വിശ്വസിക്കുന്നത്. പ്രിയങ്ക ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെയാണ് മത്സരിക്കുന്നത്. പ്രചാരണപരിപാടികൾ എടുത്ത് നോക്കിയാൽ കാണാം. വോട്ട് തേടുമ്പോൾ ലീഗിന്റെ കൊടിയാണ് കോൺഗ്രസ് കൂടുതലായി ഉപയോഗിക്കുന്നത്. കോൺഗ്രസിന്റെയും ദേശീയ പതാകയും ഉപയോഗിക്കുന്നത് കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post