ആലപ്പുഴ: വയനാട്ടിലിലെ ഉരുൾ പൊട്ടൽ ദുരിതബാധിതർക്കായി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൽ നിന്നും ലഭിച്ച തുക തട്ടിയ സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസ്. കായംകുളം പുതുപ്പള്ളി മുൻ ലോക്കൽകമ്മറ്റി അംഗം സിബി ശിവരാജൻ തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുൺ ,ഡിവൈഎഫ്ഐ മേഖലാപ്രസിഡന്റ് അമൽ രാജ് എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. 1,20000 രൂപയാണ് മൂന്ന് പേരും ചേർന്ന് തട്ടിയത്.
സെപ്തംബർ ഒന്നിനായിരുന്നു ബിരിയാണി ചലഞ്ച്.
സിപിഐഎമ്മും ഡിവൈഎഫ്ഐയും ചേർന്നായിരുന്നു സഹായ സമാഹരണത്തിനായി ബിരിയാണി ചലഞ്ച് നടത്തിയത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകേണ്ട ചുമതല ഇവർക്കായിരുന്നു. ഇവരുടെ അക്കൗണ്ടുകളിലാണ് ധനസമാഹരണം നടത്തിയിട്ടുള്ളത്. എന്നാൽ ഇവർ ഈ പണം കൈമാറിയില്ല. തുടർന്ന് സ്വന്തം ആവശ്യങ്ങൾക്കായി വിനിയോഗിക്കുകയായിരുന്നു. സംഭവം കണ്ടെത്തിയതിനെ തുടർന്ന് എഐവൈഎഫ് പുതുപ്പള്ളി മേഖലാ സെക്രട്ടറി ശ്യാം ലാലാണ് പരാതി നൽകിയത്.
സംഭവത്തിൽ കായംകുളം പോലീസാണ് കേസ് എടുത്തത്. ഇതിന് പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സംഗതി സത്യമാണെന്ന് വ്യക്തമാകുകയായിരുന്നു. ഇതേ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
Discussion about this post