കൊല്ലം : എഐഎസ്എഫ് പ്രവർത്തകനെ വളഞ്ഞിട്ട് മർദ്ദിച്ച് എസ്എഫ്‌ഐ . സെന്റ് ജോൺസ് കോളേജ് വിദ്യാർത്ഥി ശിവപ്രസാദിനെ ആശുപത്രിയിൽ കയറിയാണ് ആക്രമിച്ചത്. കൊല്ലം അഞ്ചലിലാണ് സംഭവം.
കഴിഞ്ഞ നാലിനാണ് സംഭവം നടന്നത്. കോളേജിൽ എസ്എഫ്‌ഐ എഐഎസ്എഫ് സംഘർഷത്തിൽ പരിക്കേറ്റ എഐഎസ്എഫ് പ്രവർത്തകൻ നിജാനന്ദിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു ശിവപ്രസാദിനെ ക്രൂരമായി ആക്രമിച്ചത്. കായികതാരം കൂടിയാണ് ശിവപ്രസാദ്. മർദ്ദനത്തിൽ യുവാവിന്റെ കാലിനും നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട് . എന്നാൽ പോലീസിൽ പരാതി നൽകിയെങ്കിലും നിസാര വകുപ്പുകൾ മാത്രമാണ് എസ്എഫ്‌ഐകാർക്കെതിരെ കേസ് എടുത്തിരുക്കുന്നത് എന്ന് എഐഎസ്എഫ് ജില്ലാ സെക്രട്ടറി ആരോപിച്ചു.
എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി അഭിജിത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ഇരുപതോളം എസ്എഫ്‌ഐ പ്രവർത്തകരാണ് ആശുപത്രിയിൽ കയറി അതിക്രമം നടത്തിയത്.
സംസ്ഥാനത്ത് എസ്എഫ്‌ഐയുടെ ക്രൂരതകളും തട്ടിപ്പും വർദ്ധിച്ചു വരികയാണ്. വയനാട്ടിലിലെ ഉരുൾ പൊട്ടൽ ദുരിതബാധിതർക്കായി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൽ നിന്നും ലഭിച്ച തുക തട്ടിയ സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസ് എടുത്തിരുന്നു. കായംകുളം പുതുപ്പള്ളി മുൻ ലോക്കൽകമ്മറ്റി അംഗം സിബി ശിവരാജൻ തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുൺ ,ഡിവൈഎഫ്‌ഐ മേഖലാപ്രസിഡന്റ് അമൽ രാജ് എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. 1,20000 രൂപയാണ് മൂന്ന് പേരും ചേർന്ന് തട്ടിയെടുത്തത്.
Discussion about this post