ബേസിലിന് പറ്റിയ അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. അതും സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത് ടോവിനോയാണ്.
സംഭവം നടക്കുന്നത് സൂപ്പർ ലീഗ് കേരള ഫുട്‌ബോളിന്റെ സമ്മാനദാന ചടങ്ങിലാണ്. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെ ഫോർസ കൊച്ചിയെ പരാജയപ്പെടുത്തി ബേസിൽ ജോസഫിന്റെ കാലിക്കറ്റ് എഫ്‌സിയായിരുന്നു ചാമ്പ്യന്മാരായത് .
താരങ്ങൾക്ക് മെഡൽ നൽകുന്ന വേളയിൽ ബേസിൽ ഷേക്ക് ഹാൻഡ് നൽകാനായി കൈ നീട്ടിയെങ്കിലും അത് ശ്രദ്ധിക്കാതെ പൃഥ്വിരാജിന് കൈ നൽകുകയായിരുന്നു ഒരു താരം . ഇതോടെ ബേസിൽ ചമ്മലോടെ കൈ താഴ്ത്തി . ഇതൊന്നും പൃഥ്വിരാജ് അറിഞ്ഞതുമില്ല. ഇതിന്റെ വീഡിയോയാണ് ട്രോളായി മാറിയത്.
മുൻപ് ഒരു സിനിമയുടെ പൂജ നടക്കുന്ന സമയത്തുള്ള ടൊവിനോയുടെ വീഡിയോ ബേസിൽ ട്രൊളാക്കിയിരുന്നു. ഇതിന് പ്രതികാരം ചെയ്തിരിക്കുകയാണ് ടൊവിനോ ഇപ്പോൾ . നീ പക പോക്കുകയാണല്ലെടാ’എന്ന് ടൊവിനോ കമന്റ് ചെയ്തു. കരാമ ഈസ് എ ബിച്ച്’ എന്നായിരുന്നു ടൊവിനോയുടെ മറുപടി . രസകരമായ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു .
Discussion about this post