കണ്ണൂർ: സംസ്ഥാനത്ത് തുലാവർഷം ദുർബലമായതോടെ പകലും രാത്രിയും ഒരുപോലെ താപനിലയിൽ വർദ്ധനവ്. വടക്കൻ കേരളത്തിലാണ് ചൂട് കനക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കഴിഞ്ഞ 3 ദിവസവും ഉയർന്ന ചൂട് രേഖപെടുത്തിയത് കണ്ണൂർ എയർപോർട്ടിലാണ്. ഇവിടെ 36.7&36.8°c യാണ് ചൂട് രേഖപ്പെടുത്തയത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തന്നെ ഓട്ടോമാറ്റിക് സ്റ്റേഷനുകളിൽ കഴിഞ്ഞ 3-4 ദിവസങ്ങളിലായി 35-40°c ഇടയിലാണ് ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത്.
അടുത്ത ദിവസങ്ങളിൽ മലയോരമേഖലയിൽ ഒറ്റപ്പെട്ട മഴ തുടരും. ബംഗാൾ ഉൾക്കടലിലെ നിലവിലെ ചക്രവാതച്ചുഴി ന്യൂനമർദമായി മാറി നവംബർ പന്ത്രണ്ടോടെ തമിഴ്നാട് ശ്രീലങ്ക തീരത്തേക്ക് നീങ്ങുന്നതോടെ കേരളത്തിലും വീണ്ടും മഴ സജീവമാകാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം.
Discussion about this post