ന്യൂയോർക്ക്: ആകാശത്ത് നിന്നും താഴേയ്ക്ക് വീണ അജ്ഞാത വസ്തുക്കളെ കണ്ട അമ്പരപ്പിൽ അമേരിക്കൻ ജനത. പ്രധാന നഗരമായ ടെക്‌സസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ആകാശത്ത് നിന്നും തിളങ്ങുന്ന അജ്ഞാത വസ്തുക്കൾ താഴേയ്ക്ക് വീണത്. അന്യഗ്രഹ ജീവിയുടെ ആക്രമണമാണ് ഉണ്ടായത് എന്നാണ് ജനങ്ങൾക്കിടയിലെ സംസാരം.
കഴിഞ്ഞ ദിവസമായിരുന്നു വിവിധ നഗരങ്ങളിൽ അപൂർവ്വ സംഭവം ഉണ്ടായത്. കൊളറാഡോ, ടെക്‌സസ്, ഒക്ലഹോമ, കൻസാസ് എന്നീ നഗരങ്ങളിലായിരുന്നു സംഭവം. തിളങ്ങുന്ന ഗ്ലാസിന് സമാനമായ വീണ്ട വസ്തുക്കളാണ് ആകാശത്ത് നിന്നും താഴേയ്ക്ക് വന്നത്. എന്നാൽ ഇവ നിലം പതിച്ചില്ല. ഉൽക്കകൾ പോലെയായിരുന്നു ഇവയുടെ സഞ്ചാരം എന്നും ദൃക്‌സാക്ഷികൾ പറയുന്നു.
രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. അജ്ഞാത വസ്തുക്കൾ താഴേയ്ക്ക് പതിക്കാൻ നേരം ആകാശത്ത് വലിയ വെളിച്ചം അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. 60 സെക്കന്റ് നേരം ഈ പ്രതിഭാസം തുടർന്നു. നിരവധി പേപാണ് മൊബൈൽ ക്യാമറകളിൽ ഈ ദൃശ്യങ്ങൾ പകർത്തിയത്.
എന്തൊ ഒരു വെളിച്ചം ആകാശത്ത് നിന്നും ഭൂമിയിലേക്ക് പതിക്കുന്നത് പോലെയാണ് ആദ്യം തോന്നിയത് എന്ന് ടെക്‌സസ് സ്വദേശി പറഞ്ഞു. പിന്നീട് ഈ വസ്തു തലയ്ക്ക് നേരെ വന്നു. ഇടയിൽ വച്ച് തകർന്നുവെന്നും ഇയാൾ പറഞ്ഞു. അതേസമയം താൻ ആദ്യമായിട്ടാണ് ഇത്രയും തിളക്കമുള്ള കൊള്ളിമീനിനെ കാണുന്നത് എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
BREAKING — Thousands across the Southwest, United States, especially in Oklahoma and Texas, are witnessing a mysterious object breaking apart in the sky, creating a dramatic display. Bright, glowing debris fragments scattered across the sky, visible from miles away.
Witnesses… pic.twitter.com/9nFGDUV0yb
— News is Dead (@newsisdead) November 10, 2024
Discussion about this post