നമ്മുടെ അടുക്കളയിലെ സ്ഥിരം ശല്യക്കാരാണ് പാറ്റകൾ. പകൽ നമ്മുടെ കണ്ണിൽപെടാതെ ഒളിച്ചിരിക്കുന്ന ഇവർ രാത്രി കാലങ്ങളിൽ അടുക്കളയിൽ എത്തും. തുടർന്ന് ഭക്ഷണ സാധനങ്ങൾ കീറിമുറിച്ച് നശിപ്പിക്കുകയും അതിൽ കാഷ്ടിക്കുകയും ചെയ്യും. ഇക്കാര്യം അറിയാതെ അതെടുത്ത് ഉപയോഗിച്ചാൽ വലിയ ആരോഗ്യപ്രശ്‌നങ്ങൾ ആയിരിക്കും നമുക്ക് അനുഭവപ്പെടുക. ഒരു പക്ഷെ മരണത്തിന് തന്നെ ഇത് കാരണം ആയേക്കാം.
അടുക്കള എത്ര വൃത്തിയാക്കി വച്ചാലും പാറ്റകൾ ഉണ്ടാകും. ഇവരെ തുരത്തി ഓടിക്കാൻ ആകെയുള്ള വഴി എന്നത് രാസ വസ്തുക്കൾ പ്രയോഗിക്കുക എന്നുള്ളതാണ്. എന്നാൽ ഇത് വളരെ അപകടകരമാണ്. പാറ്റകളെ നശിപ്പിക്കാനായി വയ്ക്കുന്ന രാസവസ്തുക്കൾ കൈകളിൽ തട്ടിയാൽ പൊള്ളൽ ഉണ്ടാകും. അത് മാത്രമല്ല ഇത്തരം രാസവസ്തുക്കൾക്ക് രൂക്ഷമായ ഗന്ധമാണ് അനുഭവപ്പെടുക. ഇതിനായി ചേർക്കുന്ന വസ്തുക്കൾ നാം ശ്വസിച്ചാൽ വലിയ ആരോഗ്യപ്രശ്‌നങ്ങൾ ആകും അനുഭവപ്പെടുക. ഈ സാഹചര്യത്തിൽ എന്ത് ചെയ്യാം? .
യഥാർത്ഥത്തിൽ ഇത്തരം ജീവികളെ പൂർണമായി തുരത്തിയോടിക്കുക എന്നത് വലിയ പ്രയാസം പിടിച്ച രീതിയല്ല. നമ്മുടെ അടുക്കളയിലെ ചില വസ്തുക്കൾ ഉപയോഗിച്ച് തന്നെ ഇത്തരം പാറ്റകളെ നമുക്ക് വീട്ടിൽ നിന്നും ഓടിക്കാൻ സാധിക്കും. ഇതിനായുള്ള ഒരു വിദ്യയാണ് ഇനി പറയാൻ പോകുന്നത്.
നമ്മുടെ അടുക്കളയിലെ നിത്യ സാന്നിദ്ധ്യമാണ് പഞ്ചസാര. ഈ പഞ്ചസാരയും അൽപ്പം സോഡാപൊടിയും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിക്‌സ് പാറ്റ വരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ വിതറി കൊടുക്കാം. പാറ്റകളെ പഞ്ചസാര ആകർഷിക്കും. ഈ മിശ്രിതം പാറ്റകൾ കഴിക്കുമ്പോൾ ഞൊടിയിടയിൽ ചത്ത് പോകും.
Discussion about this post