നമ്മൾ ഇന്ത്യക്കാർക്ക് ഭക്ഷണത്തോടുള്ള പ്രിയം അത് വേറെ തന്നെയാണ്. രാവിലെ ഉച്ചയ്ക്ക് വൈകുന്നേരം എന്നിങ്ങനെ ഭക്ഷണം കഴിക്കുക എന്നത് നിർബന്ധമാണ്. എത്ര വലിയ ഡയറ്റിൽ ആണെങ്കിലും ദിവസം മൂന്ന് നേരം ഭക്ഷണം എന്നത് നിർബന്ധമാണ്. എന്നാൽ ഉണ്ടല്ലോ….. നമുക്ക് പണ്ട് ഒന്നും മൂന്ന് നേരമുള്ള ഫുട്ടിംഗ് ഒന്നും ഉണ്ടായിരുന്നില്ല. അതായത് രാവിലെയുള്ള ബ്രേക്ക് ഫാസ്റ്റ് ഉണ്ടായിരുന്നില്ല .
പണ്ട് എല്ലാം ഉച്ചഭക്ഷണം മുതലാണ് ഭക്ഷണക്രമം തുടങ്ങിയിരുന്നത്. ആ കാലത്ത് കൂടുതലും കർഷകരായതിനാൽ ഈ സമയക്രമം അവരിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു. പിന്നീട് ആളുകൾ മറ്റ് ജോലികളിലേക്ക് മാറിയപ്പോൾ ഭക്ഷണം കഴിക്കുന്ന ശീലങ്ങളിലും മാറ്റം വന്നു.
പിന്നീട് ഇത് ഇന്ത്യയിൽ എങ്ങനെ എത്തിപ്പെട്ടു എന്നല്ലേ….. ബ്രീട്ടിഷുകാർ കടൽ കടന്ന് ഇന്ത്യയിൽ എത്തിയപ്പോഴാണ് ബ്രേക്ക് ഫാസ്റ്റ് എല്ലാം ഇവിടെയ്ക്ക് എത്തിപ്പെട്ടത് എന്നാണ് ചരിത്രം പറയുന്നത്.
ശരിയായ ഭക്ഷണ ക്രമം എന്ന് പറയുന്നത് ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ്. അല്ലെങ്കിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 7 മണി വരെ എന്നാണ്. എന്നിരുന്നാലും ഓരോരുത്തരുടെയും ആരോഗ്യത്തിനനുസരിച്ചാണ് എന്തും സ്വീകരിക്കേണ്ടത്. ഒരോരുത്തരുടെയും ശരീരം വ്യത്യസ്തമാണ് എന്നത് എപ്പോഴും ഓർത്തിരുക്കുക .
Discussion about this post