ടെഹ്‌റാൻ: രണ്ട് പതിറ്റാണ്ടിനിടെ 200 ലേറെ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയ 43 കാരനെ പരസ്യമായി തൂക്കിക്കൊന്ന് ഇറാൻ. മുഹമ്മദ് അലി സലാമത്ത് എന്നയാളെയാണ് തൂക്കിക്കൊന്നത്. രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു പുരുഷൻ ഇത്രയധികം സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുന്നത് ഇതാദ്യമാണ്.
20 വർഷത്തിനിടെ ഇയാൾ നിരവധി സ്ത്രീകൾക്ക് വിവാഹവാഗ്ദാനം നൽകിയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. ചിലസ്ത്രീകൾ ഗർഭിണികളായപ്പോൾ ഇവർക്ക് ഗർഭനിരോധന ഗുളികകളും നൽകി ബലാത്സംഗവും വ്യഭിചാരവും മരണശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഇയാൾക്കെതിരെ പരാതികൾ കുമിഞ്ഞതിന് പിന്നാലെ ജനുവരി മാസത്തിൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒക്ടോബറിൽ ഇറാനിലെ സുപ്രീം കോടതി കേസിൽ വാദം കേൾക്കുകയും മുഹമ്മദ് അലി സലാമത്തിന് വധശിക്ഷ വിധിക്കുകയുമായിരുന്നു. തുടർന്ന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഹമേദാൻ നഗരത്തിലെ ഒരു ശ്മശാനത്തിൽ വച്ച് ഇയാളെ പൊതുജനങ്ങൾ കാൺകെ തൂക്കിലേറ്റുകയായിരുന്നു. രാജ്യത്ത് ഇത്തരത്തിൽ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകൾ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്.
അതേസമയം ഇത്രയധികം സ്ത്രീകളോട് ക്രൂരത കാണിച്ച ഇയാൾക്കും ആരാധകർ ഉണ്ടെന്നതാണ് വേദനയേറിയ കാര്യം.
Discussion about this post