തൃശ്ശൂർ: ഇന്നലെ ഉപതിരഞ്ഞെടുപ്പ് നടന്ന് ചേലക്കര നിയോജക മണ്ഡലത്തിൽ റെക്കോർഡ് പോളിംഗ്. രാത്രിവരെയുള്ള കണക്ക് പ്രകാരം മണ്ഡലത്തിൽ 72.77 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. അതേസമയം വയനാട് ലോക്സഭാ മണ്ഡലത്തിൽ പോളിംഗ് കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് വളരെ കുറവായിരുന്നു.
64.72 ശതമാനം ആണ് വയനാട് രേഖപ്പെടുത്തിയ പോളിംഗ് ശതമാനം. രാവിലെ മുതൽ തന്നെ മണ്ഡലത്തിൽ പോളിംഗ് ശതമാനം വളരെ കുറവായിരുന്നു. വൈകീട്ടും ഇത് തുടർന്നു. വൈകുന്നേരത്ത് പോലും ബൂത്തുകളിൽ തിരക്കുണ്ടായിരുന്നില്ല. എന്നാൽ ചേലക്കരയിൽ ബൂത്തുകളിൽ രാവിലെ മുതൽ തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 6 മണിയോടെ തന്നെ ആളുകൾ ബൂത്തുകളിലേക്ക് വോട്ട് രേഖപ്പെടുത്താൻ എത്തി തുടങ്ങിയിരുന്നു. വോട്ടെടുപ്പ് അവസാനിക്കുന്ന മണിക്കൂറുകളിലെ കണക്കുകൾ പ്രകാരം മണ്ഡലത്തിൽ 1,54,356 വോട്ടുകളാണ് പോൾ ചെയ്തത്. കഴിഞ്ഞ തവണ ഇത് 1,53,673 ആയിരുന്നു. മണ്ഡലത്തിൽ റെക്കോർഡ് പോളിംഗ് അനുഭവപ്പെട്ട സാഹചര്യത്തിൽ വലിയ വിജയ പ്രതീക്ഷയിലാണ് മുന്നണികൾ.
വയനാടും ചേലക്കരയിലും ഇന്നലെ ഏഴ് മണിയോടെയായിരുന്നു വോട്ടെടുപ്പ് ആരംഭിച്ചത്. പല മണ്ഡലങ്ങളിൽ വോട്ടിംഗ് യന്ത്രത്തിന് തകരാറ് സംഭവിച്ചത് വോട്ടെടുപ്പ് തടസ്സപ്പെടാൻ കാരണം ആയി. സാങ്കേതിക പ്രശ്നം പരിഹരിച്ചതിനെ തുടർന്നാണ് ഇവിടങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചത്. വയനാട്ടിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സുൽത്താൻ ബത്തേരി വാകേരി എച്ച്എസിലെ വിവിപാറ്റ് യന്ത്രത്തിനായാരിന്നു തകരാറ് സംഭവിച്ചത്.
Discussion about this post