വീടിന് ഉള്ളിൽ മാത്രമല്ല വീടിന് പുറത്തും എലിയും പെരുച്ചാഴിയും നമുക്ക് ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. രാത്രി അടുക്കളയിൽ കറങ്ങി നടക്കുന്ന എലികൾ ഭക്ഷണ സാധനങ്ങൾ കടിച്ച് കേടുവരുത്തുന്നത് പതിവാണ്. സിങ്കിലും അടുക്കളയിലും മൂത്രം ഒഴിച്ച് ഇവ വൃത്തികേടാക്കുന്നതും സ്ഥിരമാണ്. വീടിനകത്തുള്ളതിനേക്കാൾ പെരുച്ചാഴികൾ ശല്യക്കാരാകുന്നത് പുറത്താണ്. നമ്മുടെ അടുക്കള തോട്ടം നശിപ്പിച്ചിടുന്നവരാണ് പെരുച്ചാഴികൾ.
ശല്യം കാരണം ഇവയെ തുരത്താൻ വീട്ടമ്മമാർ പല വിദ്യകൾ പ്രയോഗിക്കാറുണ്ട്. എന്നാൽ ഇതൊന്നും ഫലം കാണാറില്ല. എലിവിഷത്തെ ആശ്രയിക്കുന്നവരും നമുക്കിടയിൽ കുറവില്ല. എന്നാൽ ഇത് വളരെ അപകടരമാണ്. എലിവിഷം പുരട്ടിയ തേങ്ങ കഴിച്ച് പെൺകുട്ടി മരിച്ചത് അടുത്തിടെയാണ്. ഈ സാഹചര്യത്തിൽ പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുകയായിരിക്കും ഉത്തമം.
അൽപ്പം പച്ചരിയും ബിസ്‌കറ്റും ഒരു പാരസെറ്റമോൾ ഗുളികയും ഉണ്ടെങ്കിൽ നമുക്ക് എലിയെ തുരത്താൻ ഉഗ്രനൊരു ലഡ്ഡുവുണ്ടാക്കാം. ആദ്യം അരക്കപ്പ് പച്ചരി എടുത്ത് മിക്‌സിയിൽ നന്നായി പൊടിച്ച് എടുക്കുക. ഇതിന് ശേഷം ഇതിലേക്ക് ആരോറൂട്ട് ബിസ്‌ക്കറ്റ് ചേർക്കാം. ശേഷം മിക്‌സിയിൽ തന്നെ ഇട്ട് പൊടിയ്ക്കാം. അടുത്തതായിട്ടാണ് പാരസെറ്റമോൾ ഗുളിക ചേർക്കേണ്ടത്. മൂന്നോ നാലോ ഗുളിക കൂടി ഇതിലേയ്ക്ക് ചേർത്ത ശേഷം വീണ്ടും മിക്‌സ് ചെയ്യുക. ഈ പൊടി അൽപ്പം വെള്ളം നനച്ച് ഉരുളകളാക്കി എടുക്കുക. ശേഷം എലിയുടെയും പെരുച്ചാഴിയുടെയും ശല്യം ഉള്ള സ്ഥലങ്ങളിൽ വച്ച് കൊടുക്കാം.
Discussion about this post