സൗന്ദര്യസംരക്ഷണം ഇഷ്ടപ്പെടുന്ന എല്ലാവരും കൊതിക്കുന്ന ഒന്നാണ് മുഖം വെളുത്ത് തുടുത്ത് ചുവന്ന് തുടുക്കുക എന്നത്. ആപ്പിളെടുത്ത് അതിൻറെ തൊലി നീക്കം ചെയ്ത ശേഷം 20 മിനുട്ട് നേരം പാലിൽ മുക്കി വയ്ക്കുക. ശേഷം ആപ്പിൾ നന്നായി അരച്ചെടുക്കുക. ഇത് 10 മിനുട്ട് നേരം വീണ്ടും ഫ്രീസറിൽ വച്ച് തണുപ്പിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങനീരും ചേർക്കണം. അതിനുശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനുട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിയ ശേഷം ഒരു ഐസ് ക്യൂബ് എടുത്ത് മസാജ് ചെയ്യണം.
വെള്ളരിക്ക ജ്യൂസ് ഉപയോഗിച്ച് മുഖത്തെ നിറം വർധിപ്പിക്കാം. വെള്ളരിക്ക ജ്യൂസിൽ ഏതാനും തുള്ളി നാരങ്ങ നീരും ഒഴിക്കുക. കോട്ടൻ ബോളിന്റെ സഹായത്തോടെ ഇത് ചർമത്തിൽ പുരട്ടാം. ഇരുണ്ടിരിക്കുന്ന ഭാഗങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുത്ത് വേണം പുരട്ടാൻ. ഇത് മുഖത്ത് വരണ്ടുണങ്ങി പിടിച്ചു കഴിയുമ്പോൾ കഴുകി കളയാം.
പപ്പായയുടെ ഒരു പാളി, ഒരു ടീസ്പൂൺ നാരങ്ങ നീര്, ഒരു ടീസ്പൂൺ പാൽ എന്നിവ ചേർന്ന് മൃദുലമായ ഒരു മിശ്രിതമാക്കുക. കൺതടങ്ങളെ ഒഴിവാക്കി മുഖത്ത് പുരട്ടുക. 20 മിനിറ്റുകൾക്ക് ശേഷം നേരിയ ചൂടുവെള്ളത്തിൽ മുഖം നന്നായി കഴുകാം.പപ്പായയുടെ ഒരു പാളി, ഒരു ടീസ്പൂൺ നാരങ്ങ നീര്, ഒരു ടീസ്പൂൺ പാൽ എന്നിവ ചേർന്ന് മൃദുലമായ ഒരു മിശ്രിതമാക്കുക. കൺതടങ്ങളെ ഒഴിവാക്കി മുഖത്ത് പുരട്ടുക. 20 മിനിറ്റുകൾക്ക് ശേഷം നേരിയ ചൂടുവെള്ളത്തിൽ മുഖം നന്നായി കഴുകാം.
രണ്ട് ടീസ് സ്പൂൺ ഉണക്കിയ പെരും ജീരകം മിക്‌സിയിൽ നന്നായി പൊടിച്ചെടുക്കുക. ഇതിനെ തരികളില്ലാത്ത വിധം നന്നായി അരിച്ചെടുക്കുക. ജീരക പൊടിയിലേക്ക് അൽപം തേനും തൈരും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് നന്നായി പുരട്ടുക.
Discussion about this post