മലയാളത്തില്‍ നിന്ന് മറ്റൊരു മികച്ച ചിത്രം കൂടി ഒടിടിയിലേക്ക് എത്തുന്നു. സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജോ ആന്‍റണി സംവിധാനം ചെയ്ത അടിത്തട്ട് ഒടിടിയിലേക്ക് എത്തിയിരിക്കുന്നത്. 2022 ജൂലൈ 1 ന് തീയറ്ററില്‍ എത്തിയ ചിത്രം രണ്ട് വര്‍ഷത്തിനു ശേഷമാണ് ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ചെയ്യുന്നത്.
മൂന്ന് പ്ലാറ്റ്ഫോമുകളിലൂടെയായിരിക്കും ചിത്രം നിലവില്‍ കാണാനാവുക. മനോരമ മാക്സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നീ പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് ഉള്ളവര്‍ക്ക് സിംപ്ലി സൗത്തിലൂടെയും ചിത്രം കാണാനാവും.
90 ശതമാനവും കടലില്‍ ചിത്രീകരിച്ച സിനിമയാണ് അടിത്തട്ട്. മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുന്ന അടിത്തട്ട് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്.
കടലിലെ മത്സ്യബന്ധന രംഗങ്ങളൊക്കെ അഭിനേതാക്കള്‍ ഡ്യൂപ്പ് ഇല്ലാതെയാണ് ചെയ്തിരിക്കുന്നത്. 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട സിനിമ യാണ് അടിത്തട്ട്. ജയപാലന്‍, അലക്സാണ്ടര്‍ പ്രശാന്ത്, മുരുകല്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, മുള്ളന്‍, സാബുമോന്‍ അബ്ദുസമദ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന്‍ ജോസഫ്, സിന്‍ ട്രീസ എന്നിവരാണ് നിര്‍മ്മാണം. ഖായിസ് മിലന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പാപ്പിനു ആണ്.
Discussion about this post