ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്കും ഗെയിമുകൾക്കും സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം ആണ് ഉള്ളത്. കാരണം ഇത് നമുക്ക് മുൻപിൽ വയ്ക്കുന്ന വെല്ലുവിളി ആണ്. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളിലെ സത്യം കണ്ടുപിടിയ്ക്കുക വളരെ പ്രയാസമേറിയ ഒന്നാണ്. അതുകൊണ്ട് തന്നെയാണ് ഈ ചിത്രങ്ങളും കളികളും ജനപ്രിയം ആകുന്നതും. ഇത്തരത്തിൽ ഒരു ചിത്രമാണ് ചുവടെ കൊടുത്തിരിക്കുന്നത്.
മഞ്ഞ് മൂടിയ മലയിൽ ഒരു വേട്ടക്കാരൻ വേട്ടയാടുന്നതാണ് ഈ ചിത്രം. ഈ വേട്ടക്കാരൻ തേടുന്നത് ആകട്ടെ ഒരു കരടിയെ ആണ്. ഈ കരടി ഈ ചിത്രത്തിൽ തന്നെ ഒളിച്ചിരിക്കുന്നുണ്ട്. ഈ കരടിയെ കണ്ടുപിടിയ്ക്കലാണ് നിങ്ങളുടെ ദൗത്യം.
കേൾക്കുമ്പോൾ വളരെ സിമ്പിൾ എന്ന് തോന്നും. എന്നാൽ കരടിയെ കണ്ടുപിടിയ്ക്കുക അത്രയ്ക്ക് എളുപ്പമുള്ള കാര്യമല്ല. ഏഴ് സെക്കൻഡിൽ വേണം കരടിയെ കണ്ടുപിടിയ്ക്കാൻ. ഇനി നിങ്ങൾ ഇതൊന്ന് ട്രൈ ചെയ്ത് നോക്കു.
ഈ ചിത്രത്തിൽ ഏഴ് സെക്കൻഡിനുള്ളിൽ കരടിയെ നിങ്ങൾ കണ്ടുപിടിച്ചു എങ്കിൽ നിങ്ങൾക്ക് വലിയ ബുദ്ധിശക്തിയാണ് ഉള്ളത് എന്നാണ് അതിനർത്ഥം. ഏകാഗ്രതയും ബുദ്ധികൂർമ്മതയും ആണ് കരടിയെ എളുപ്പത്തിൽ കണ്ടുപിടിയ്ക്കാൻ നിങ്ങളെ സഹായിച്ചത്.
Discussion about this post