മലപ്പുറം: ഇ.പി ജയരാജന്റെ പുസ്തത്തിലെ ഭാഗങ്ങൾ പുറത്തുവന്നതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് പി.വി അൻവർ എംഎൽഎ. ഇതിനുള്ള് തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും അൻവർ പറഞ്ഞു. മഞ്ചേരിയിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അൻവറിന്റെ പരാമർശം. അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് അൻവറിനെതിരെ പി. ശശി പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പി ശശിയ്‌ക്കെതിരെ അൻവർ രംഗത്ത് എത്തിയിരിക്കുന്നത്.
ഇ.പി ജയരാജനെ പാർട്ടിയിൽ നിന്നും പുറത്താക്കണം. അതിന് വേണ്ടിയാണ് പുസ്തകത്തിന്റെ ഭാഗങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയും പുകില് ഇവിടെ ഉണ്ടായിട്ട് ഡി.സി ബുക്‌സ് പ്രതികരിക്കാത്തത്. സംഭവത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസും പി ശശിയുമാണ് സംഭവത്തിന് പിന്നിൽ. റിയാസിനെ എങ്ങനെയെങ്കിലും മുഖ്യമന്ത്രിയാക്കണം. അതിന് വേണ്ടിയാണ് ഇതെല്ലാം. മുഖ്യമന്ത്രിയുടെ അറിവോടെതന്നെയാണ് എല്ലാ കാര്യങ്ങളും നടക്കുന്നത്.
ഇ പി ജയരാജൻ വിവാദവുമായി ബന്ധപ്പെട്ട് തന്റെ പക്കൽ ചില തെളിവുകളുണ്ട്. ചില ഫോൺ റെക്കോഡുകൾ ഉൾപ്പെടെ ഉണ്ട്. അതൊക്കെ പുറത്തുവിടുമെന്നും അൻവർ പറഞ്ഞു.തനിക്കു പിന്നിൽ കള്ളക്കടത്ത് സംഘം ഉണ്ടെന്നാണ് ശശി പറയുന്നത്. അത് ആരാണെന്ന് അദ്ദേഹം വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് കൊള്ളസംഘം. ശശിയുടെ പരാതിയിൽ ഒരു ആശങ്കയും ഇല്ലെന്നും അൻവർ കൂട്ടിച്ചേർത്തു.
Discussion about this post