കൊച്ചി: അവിവാഹിതരുടെ മഹാസംഗമത്തിന് സാക്ഷിയായി അറബിക്കടലിന്റെ റാണി. ആയിരക്കണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കൊച്ചി രൂപതയുടെ നേതൃത്വത്തിലാണ് മഹാസംഗമം നടത്തിയത്.
രൂപത ഡയറക്ടർ ഫാ. ആൻറണി കുഴിവേലിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎൽസിഎ രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ അധ്യക്ഷനായ സംഗമത്തിൽ കൊച്ചി, ആലപ്പുഴ, വരാപ്പുഴ എന്നീ രൂപതകളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.
ജീസ്സസ് യൂത്ത് കോർഡിനേറ്റർ ബോണി വലിയ പറമ്പിൽ, ചാവറ കൽചറൽ സെന്റർ കോർഡിനേറ്റർ ജോസഫ് സി മാത്യു എന്നിവര് ക്ലാസിന് നേതൃത്വം നൽകിയത്. വേദിയിൽ നിരവധി പേർ പ്രസംഗിച്ചു.
Discussion about this post