പലതരം ഫോബിയകളെ കുറിച്ച് കേട്ടിട്ടില്ലേ.. ചിലർക്ക് ഇരുട്ട് പേചിയാകും,ഉയരം,വെളിച്ചംശബ്ദം എന്നിഭ്ഭനെ പല പേടികളുമുണ്ട്. എന്നാൽ വാഴപ്പഴം കാണുമ്പോൾ പേടിക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെ പേടിയുള്ളവരും ഉണ്ട് സ്വീഡനിലെ ഒരു മന്ത്രിയുടെ പ്രവർത്തികളാണ് ഈ ബനാന ഫോബിയയെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും കൊഴുക്കാൻ കാരണം.സ്വീഡിൽ ലിംഗസമത്വ മന്ത്രാലയം മന്ത്രിയായ പൗളീന ബ്രാൻഡ് ബെർഗിനാണ് മഞ്ഞ നിറത്തിലുള്ള പഴങ്ങളോട് പേടി. പ്രത്യേകിച്ച് വാഴപ്പഴത്തിനോടാണ് മന്ത്രിയുടെ പേടി.
മന്ത്രിയുടെ ഓഫീസിലുള്ളവർക്ക് വരെ വാഴപ്പഴം ഉപയോഗിക്കുന്നതിന് വിലക്കുണ്ടത്രേ. ഇമെയിൽ വഴി ഉദ്യോഗസ്ഥർക്ക് വാഴപ്പഴം സൂക്ഷിക്കരുതെന്ന് നിർദ്ദേശവും എത്തിക്കഴിഞ്ഞു. താൻ സന്ദർശിക്കാനെത്തുന്ന സ്ഥലങ്ങളിലോ അല്ലെങ്കിൽ തന്നെ സ്വീകരിക്കാനെത്തുമ്പോഴോ ഭക്ഷണമൊരുക്കുമ്പോഴോ വാഴപ്പഴം പൂർണമായും മാറ്റിനിർത്തണമെന്ന് മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിക്കൊണ്ട് ഇ-മെയിൽ അയച്ചു. നിങ്ങൾ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് പഴം കഴിക്കരുതെന്നും സ്വന്തം മുറിയിൽ നിന്നുൾപ്പെടെ അത് മാറ്റണം എന്നുമാണ് ഇ -മെയിൽ സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്. 2020 ൽ തന്നെ മന്ത്രി തനിക്ക് ബനാന ഫോബിയയ ഉണ്ടെന്ന് തുറന്ന് പറഞ്ഞിരുന്നു.
പഴം കാണുമ്പോഴോ മണക്കുമ്പോഴോ ഉണ്ടാകുന്ന അസാധാരണമായ പ്രശ്നമാണ് ബനാനഫോബിയ. ഉത്കണ്ഠ, ഓക്കാനം തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾ ഇതിലൂടെ ഉണ്ടാകാം.
ബനാന ഫോബിയ കുട്ടിക്കാലം മുതൽ തന്നെ കാണപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇത് ഒരിക്കലും ഒരു രോഗാവസ്ഥയല്ല. വാഴപ്പഴത്തോട് ഉണ്ടാകുന്ന അപൂർവമായ വെറുപ്പും ഭയവുമാണ് ബനാനഫോബിയ എന്ന് പറയുന്നത്
Discussion about this post