ബെസ്റ്റ് അച്ഛനും ബെസ്റ്റ് അമ്മയുമാണ് മോഹൻലാലും സുചിത്രയും. കാരണം. മക്കൾക്ക് അവരുടെതായ ഇഷ്ടത്തിനും അവരുടെ അഭിപ്രായങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നവരാണ് ഇരുവരും. മക്കളുടെ ആഗ്രഹങ്ങൾ എന്താണോ അതിന് ഒപ്പം നിൽക്കുന്നവരാണ് മോഹൻലാലും സുചിത്രയും.
കഴിഞ്ഞ ദിവസമാണ് മക്കളെ കുറിച്ച് സുചിത്ര മനസ്സ് തുറക്കുന്നത്. മക്കൾക്ക് ഒരു റെസ്ട്രിഷനും ഞങ്ങൾ വെച്ചിട്ടില്ല . മകൻ അപ്പുവെന്ന പ്രണവ് മോഹൻലാൽ ഇപ്പോൾ സ്പെയിനിൽ ആണെന്നും അവിടെ ഏതോ ഫാമിലോ മറ്റോ ആണ്. തനിക്ക് കൃത്യമായി അറിയില്ല എന്നും സുചിത്ര പറഞ്ഞിരുന്നു. അവിടെ എന്തൊക്കയോ ജോലി ചെയ്യുന്നുണ്ട്. എന്താണ് എന്ന് ഒന്നും അറിയില്ല . പക്ഷേ അതിന് പണം ഒന്നും കിട്ടില്ല . താമസവും ഭക്ഷണവും ഫ്രീയായി കിട്ടും. ഇതൊക്കെ ഒരു എകസ്പീരിയൻസ് അല്ലേ എന്നാണ് സുചിത്ര കൂളായി പറഞ്ഞത്.
മകൻ സ്‌പെയിനിലിം മകൾ തെക്കു പടിഞ്ഞാറൻ തായ്‌ലാൻഡിൽ ആണ്. കഴിഞ്ഞദിവസം Loy krathong ഉത്സവം ആഘോഷിക്കുന്ന ദൃശ്യങ്ങൾ വിസ്മയ പങ്കുവച്ചിരുന്നു. താനും മകളും എപ്പോഴും വഴക്കാണ്. എങ്കിലും മകളും ഞാനും ഭയങ്കര അറ്റാച്ചഡ് ആണ്. ഇണക്കം ഉണ്ടെങ്കിലേ പിണക്കം ഉണ്ടാവുകയുള്ളൂ എന്ന് പറയുന്ന പോലെയാണത്. അച്ഛനും മക്കളും തമ്മിൽ അവരുടേതായ ബോണ്ടിങ്ങാണുള്ളത് എന്നും സുചിത്ര പറഞ്ഞിരുന്നു
Discussion about this post