കൊച്ചി; മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചതരായ രണ്ട് നടിമാരാണ് ഹണി റോസും അന്നരാജാനും. ആളുകൾ തമാശയോടെ കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങൾ ചെയ്യാൻ അവസരം കിട്ടുന്ന നടിമാർ എന്നാണ് ഇരുവരെയും കുറിച്ച് പറയുന്നത്. അങ്കമാലി ഡയറീസ് എന്ന സിനിമയിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷ മനസ്സ് കീഴടക്കിയ നടിയാണ് അന്ന രാജൻ. പിന്നീട് നിരവധി സിനിമകളിൽ അന്ന അഭിനയിച്ചിട്ടുണ്ട്.സമൂഹമാദ്ധ്യമങ്ങളിലെ മിന്നും താരമാണ് ഹണി റോസ്. താരത്തിൻറെ ചിത്രങ്ങൾക്കും വീഡിയോകൾക്കും നിരവധി ആരാധകരാണുള്ളത്.കേരളത്തിലെ ഉദ്ഘാടനങ്ങളുടെ ബ്രാന്റ് അംബാസിഡർ എന്നാണ് ഇന്ന് ഹണി റോസ് അറിയപ്പെടുന്നത്.20 വർഷങ്ങൾക്ക് മുൻപ് വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി മികച്ച കഥാപാത്രങ്ങൾ ചെയ്തു.
മിക്കപ്പോഴും ഇവർ തമ്മിൽ മത്സരം ആണെന്നും ഹണിക്ക് വെല്ലുവിളി ആകുമോ ലിച്ചി എന്നൊക്കെയുള്ള സംസാരം സോഷ്യൽമീഡിയയിൽ സജീവമാണ്. ഗോകുലം ഗോപാലനെ ആദരിക്കുന്ന സുകൃതപഥം ചടങ്ങിൽ ഇരുവരും ഒരുമിച്ചാണ് കോഴിക്കോട് എത്തിയത്. ഒപ്പം വേദിയും ഒരുമിച്ചു പങ്കിട്ടു. ഈ വേദിയിൽ വച്ച് അന്ന രാജൻ ഹണിറോസിനെ കുറിച്ച് മനസ് തുറന്നു.ഹണി റോസിനൊപ്പം വേദി പങ്കിടാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് അന്ന രാജൻ പറഞ്ഞു. തന്റെ ഗൈഡ് ആണ് ഹണി, എല്ലാവരും പറയുന്നത് പോലെ ഞങ്ങൾ ശത്രുക്കളൊന്നും അല്ല എന്നും അന്ന കൂട്ടിച്ചേർത്തു.ആദ്യം ആയിട്ടാണ് ഒരാൾ എന്നെ ഗൈഡ് ആയി കാണുന്നത് എന്നാണ് ഹണി നൽകിയ മറുപടി.
Discussion about this post