കൊല്ലം : സിപിഎം ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി കൊട്ടരക്കര മുൻ എംഎൽഎ പി ആയിഷ പോറ്റിയെ . കുറച്ച് നാളുകളായി പാർട്ടിയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു പി ആയിഷ . കമ്മിറ്റി യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളെന്നായിരുന്നു പി ആയിഷയുടെ വിശദീകരണം . തന്നെ പാർട്ടി അവഗണിക്കുന്നെന്ന പരാതി ഐഷ പോറ്റിക്കുണ്ടായിരുന്നു.
എംഎൽഎ ആയിരിക്കെ മുൻകൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളിൽ തന്റെ പേര് പരാമർശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നാണ് വിവരം . ജില്ലാ കമ്മിറ്റിയിലെ അംഗമായത് കൊണ്ടാണ് ഏരിയ കമ്മിറ്റിയിൽ നിന്ന് മാറ്റിയത് എന്നാണ് പാർട്ടിയുടെ വിശദീകരണം. അതേസമയം മറ്റൊരു ജില്ലാ കമ്മിറ്റി അംഗമായ ജി സുന്ദരേശനെ ഏരിയ കമ്മിറ്റിയിൽ നിലനിർത്തുകയും ചെയ്തിട്ടിട്ടുണ്ട്.
ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ 21 അംഗ ഏരിയ കമ്മിറ്റിയിൽ തൃക്കണ്ണമംഗൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ ഉൾപ്പെടുത്താതിരുന്നത്. കൊട്ടാരക്കര ടൗൺ ഉൾപ്പെടുന്ന പ്രദേശമാണ് തൃക്കണ്ണമംഗൽ
Discussion about this post